കുവൈത്തിലേക്ക് വരുന്ന തൊഴിലാളികളുടെ യോഗ്യതാ പരിശോധന തുടരും; പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ .

  • 28/03/2021

കുവൈറ്റ് സിറ്റി : രാജ്യത്തേക്ക് വരുന്ന പ്രവാസികൾക്കുള്ള തൊഴിൽ  യോഗ്യതാ പരിശോധന ഇനിയും തുടരും, അത് റദ്ദാക്കാനോ മാറ്റിവയ്ക്കാനോ ഒരു തീരുമാനവും പുറപ്പെടുവിച്ചിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ വെളിപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

കോവിഡ് വ്യാപനത്തെത്തുടർന്നാണ്  യോഗ്യതാ പരിശോധന നിർത്തിവച്ചതെന്നും, എന്നാൽ  കൊറോണ എമർജൻസി കമ്മിറ്റിയുടെ അംഗീകാരം  ഉപയോഗിച്ച് യോഗ്യതാ പരിശോധനകൾ നടപ്പിലാക്കുമെന്ന്  അൽ-മൂസ പറഞ്ഞു. പുതിയതായി കുവൈത്തിലേക്ക് വരുന്നവർക്കും , റെസിഡൻസി കൈമാറ്റം ചെയ്യുമ്പോഴോ അല്ലെങ്കിൽ ഒരു തൊഴിലിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനോ ഇതേ യോഗ്യത പരിശോധന ബാധകമാണെന്ന് അൽ-മൂസ സ്ഥിരീകരിച്ചു. 

Related News