ഭാഗിക കർഫ്യൂ റമദാനിൽ തുടരുമെന്ന് ഡോ. ഖാലിദ് അൽ ജറല്ല

  • 28/03/2021

കുവൈത്ത് സിറ്റി :  ഭാഗിക കർഫ്യു റമദാനില്‍ തുടരുമെന്ന് സൂചന. കൊറോണ സുപ്രീം കമ്മിറ്റി ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ലയെ ഉദ്ധരിച്ചാണ് പ്രാദേശിക പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഭാഗിക കർഫ്യൂ മാർച്ച് 7  ന്നായിരുന്നു ആരംഭിച്ചത്. പുതിയതായി റിപ്പോർട്ട്‌ ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്താണ്  കർശനമായ പ്രതിരോധ നടപടികൾ തുടരുവാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചതെന്ന് അറിയുന്നു. 

കോവിഡ് പ്രതിസന്ധി തുടങ്ങിയതിനുശേഷമുള്ള കൂടിയ പ്രതിദിന കേസ് നിരക്കാണ് സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ജനിതക മാറ്റം വന്ന കൊവിഡ് വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോയത്തെ ആരോഗ്യ സാഹചര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണെന്നും ഭാഗിക  കര്‍ഫ്യൂ തുടരണമെന്നും നേരത്തെ ആരോഗ്യ അധികൃതര്‍  വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിരോധ  വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ വാക്സിന്‍  വിതരണത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങളാണ്  രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ്  മന്ദഗതിയിലാകുവാന്‍ കാരണമെന്നും അത് സംബന്ധമായ വിഷയങ്ങള്‍ പരിഹരിച്ച് വരികയാണെന്നും ഡോ. ഖാലിദ് അൽ ജറല്ല വ്യക്തമാക്കി. 

Related News