കറൻസി സൂക്ഷിച്ച് കൈകാര്യം ചെയ്യുക: പെതുജനങ്ങൾക്ക് നിർദേശവുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത്

  • 29/03/2021

കുവൈത്ത് സിറ്റി: കുവൈറ്റ് ദിനാര്‍ നോട്ടുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശവുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത്. ദിനാര്‍ ബാങ്ക് നോട്ടുകള്‍ രാജ്യത്തിന് ഏറെ പ്രാധാന്യമുള്ള ദേശീയ ചിഹ്നമാണ്. രാജ്യത്തിന്‍റെ ചരിത്രവും പൈതൃകവും സ്വത്വവും ഏല്ലാം പ്രതിഫലിപ്പിക്കുന്ന ദേശീയ ചിഹ്നമാണ് കുവൈറ്റ് ദിനാര്‍ കറൻസികൾ. സാധാരണഗതിയില്‍ നോട്ടുകളില്‍ ഏഴുതുന്നത്, കീറുന്നത്, കത്തിക്കുന്നത് അടക്കമുള്ള രീതികളാണ് നോട്ടുകളെ നശിപ്പിക്കുന്നതെന്ന്  ബാങ്കിന്‍റെ പ്രസ്താവനയില്‍ പറയുന്നു. നോട്ടുകള്‍ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നതും മടക്കുന്നതും കൃത്രിമം കാണിക്കുന്നതും ശരിയായ ഉപയോഗമായി കണക്കാക്കില്ലെന്നും ബാങ്ക് വ്യക്തമാക്കി. 

നോട്ടുകള്‍ക്ക് സംഭവിക്കുന്ന ഏത് കേടുപാടും അതിന്‍റെ പ്രചാരണക്രമത്തെ അതിവേഗം ബാധിക്കും.  തുടര്‍ന്ന് പുതിയ നോട്ടുകള്‍ അടിച്ചിറക്കേണ്ടതായി വരും. നോട്ടുകളില്‍ കേടുപാടുകളുണ്ടെങ്കില്‍ എംടിഎം ഉപയോഗത്തിലും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ബാങ്ക് ചൂണ്ടിക്കാട്ടി. അതുകൊണ്ട് പൊതുജനങ്ങള്‍ നോട്ട് ഏറെ ശ്രദ്ധയോടും മുന്‍കരുതലോടും കൂടി കൈകാര്യം ചെയ്യണമെന്ന് ബാങ്ക് നിര്‍ദേശിച്ചു.

Related News