കോവിഡ് മുന്നണി പോരാളികൾക്ക് ബോണസ്; 600 ദശലക്ഷം ദിനാർ മന്ത്രിസഭ അംഗീകരിച്ചു

  • 29/03/2021

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തിന്‍റെ  പശ്ചാത്തലത്തിൽ  കോവിഡ് മുൻനിര ആരോഗ്യ പ്രവർത്തകർക്ക്  ബോണസ് നല്കുവാന്‍ മന്ത്രിസഭ അനുമതി നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി 600 ദശലക്ഷം ദിനാറിന്‍റെ  അധിക ക്രെഡിറ്റ്  അനുവദിക്കുന്നതിനുള്ള കരട് നിയമത്തിന് അനുമതി നല്‍കി  . മന്ത്രിസഭ  അനുമതി നല്കിയ നിയമം ദേശീയ അസംബ്ലിയിലേക്ക് റഫര്‍ ചെയ്യും.  ഇന്ന് ചേര്‍ന്ന  കാബിനറ്റ്  യോഗമാണ് കൊറോണ വൈറസ് പോരാട്ടത്തിലെ നിര്‍ണ്ണായക സാന്നിധ്യമായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവരുടെ മികവിനുള്ള അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്.   

Related News