കുവൈറ്റിൽ മയക്കുമരുന്ന് കഴിച്ച് കുടുംബത്തെ കുത്തിക്കൊലപ്പെടുത്തുമെന്ന് യുവാവിന്റെ ഭീഷണി ; പ്രതി അറസ്റ്റിൽ

  • 25/11/2020

കുവൈറ്റ് സിറ്റി;  സാദ് അൽ അബ്ദുല്ല ഏരിയയിലെ ഒരു വീട്ടിൽ വച്ച് മയക്കുമരുന്ന് കഴിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്തിയ  കുവൈറ്റി സ്വദേശിയെ  അറസ്റ്റുചെയ്തു. കുടുംബ വഴക്കിനെ തുടർന്ന്  കത്തി ഉപയോഗിച്ച്  ഇയാൾ കുടുംബത്തെ ബന്ദികളാക്കി  കുത്തിക്കൊലപ്പെടുത്തുമെന്ന്  ഭീഷണിപ്പെടുത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. വീട്ടുകാർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിനെ അറിയിച്ചപ്പോൾ 
സംഘം സംഭവസ്ഥലത്തെത്തിയെങ്കിലും പ്രതി പോലീസിനെയും കുത്തിക്കൊലപ്പെടുത്തുമെന്നാണ്  ഭീഷണിപ്പെടുത്തിയത്. തുടർന്ന് ബലപ്രയോ​ഗത്തിലെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പ്രതിയിയുടെ കയ്യിൽ നിന്ന് കത്തി വാങ്ങുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.  ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്നിന്  പുറമെ കെമിക്കൽ മരുന്നുകളും പോലീസ് കണ്ടെത്തി. പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

Related News