കുവൈത്തിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബോണസ് വെട്ടിക്കുറയ്ക്കും.

  • 05/04/2021

കുവൈത്ത് സിറ്റി: ഉദ്യോഗസ്ഥർക്ക് മികച്ച പ്രവര്‍ത്തനത്തിന് നൽകി വരുന്ന ബോണസ്  തുക വെട്ടിക്കുറയ്ക്കാൻ സർക്കാർ ഏജൻസികൾ തീരുമാനിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2020-2021 സാമ്പത്തിക വർഷത്തിൽ ബോണസിന്  അർഹരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതിനെ തുടർന്നാണ് ഇത്തരമൊരു തിരുമാനം.

ഭൂരിഭാഗം ഉദ്യോഗസ്ഥരും  ആവശ്യമായ പ്രവൃത്തി ദിവസങ്ങളിൽ ജോലി ചെയ്തതാണ് അർഹരായവരുടെ എണ്ണത്തിൽ  വർധനവ് ഉണ്ടാകാനുള്ള പ്രധാന കാരണമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.  മുമ്പ് റിപ്പോർട്ട് ചെയ്തത് പോലെ, ആവശ്യമായ പ്രവൃത്തിദിനങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് മാത്രം അർഹരായവർക്ക്  ബോണസ് നിഷേധിക്കപ്പെടില്ല. ആവശ്യമായ പ്രവൃത്തിദിനങ്ങൾ ലഭിക്കാതിരുന്നത് കൊവിഡ് പശ്ചാത്തലത്തിൽ 2020ൽ പൊതുമേഖലാ സ്ഥാപനങ്ങൾ  സ്വീകരിച്ച സൗകര്യ പ്രദമായ സമയ വ്യവസ്ഥയുടെ ഭാഗമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Related News