കുവൈത്തിൽ ജോലിക്കിടയിലെ അപകടങ്ങൾ വർധിക്കുന്നു, ദിവസേന പത്തോളം അപകടങ്ങളും, മരണങ്ങളും.

  • 05/04/2021

കുവൈത്ത് സിറ്റി: വ്യാവസായിക മേഖലകൾ പരിശോധിക്കുന്നതിനായി മാന്‍പവര്‍ അതോറിറ്റി പ്രത്യേക ടെക്നിക്കല്‍ സംഘത്തെ നിയോഗിച്ചു.  വ്യാവസായിക മേഖലകൾ പരിശോധിച്ച് നിയമലംഘനങ്ങളും സൗകര്യങ്ങളിലെ കുറവും കണ്ടെത്തുകയും ക്യാമ്പയിന്‍ നടത്തുകയുമാണ് സംഘത്തിന്‍റെ ചുമതല. ജോലി സംബന്ധമായ അപകടങ്ങളുടെ പത്തോളം പരാതികള്‍ ദിവസവും ലഭിക്കാറുണ്ടെന്ന് പ്ലാനിംഗ് ആന്‍ഡ് ഡവലെപ്പ്മെന്‍റ് സെക്ടര്‍ ഡെപ്യൂട്ടി ജനറല്‍ ഇമാന്‍ അല്‍ അന്‍സാരി പറഞ്ഞു. വീണ് പരിക്കേറ്റ ശേഷം മരണങ്ങളും സംഭവിക്കുന്നുണ്ട്. 

ചില അപകടങ്ങൾ ജോലിക്കാരെ അംഗവൈകല്യത്തിലേക്ക് നയിക്കുന്നു. മിക്ക  വര്‍ക്ക് ഷോപ്പുകളും ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ പിന്നിലാണ്. റിക്രൂട്ട്മെന്‍റിന്‍റെ  തുടക്കം മുതല്‍ തൊഴിലാളികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.

Related News