പള്ളികളിൽ തറാവീഹ് നമസ്‌കാരം; അനുമതി പുരുഷന്മാർക്ക് മാത്രമെന്ന് ഔഖാഫ് മന്ത്രാലയം

  • 05/04/2021

കുവൈത്ത് സിറ്റി: റമദാന്‍ മാസത്തില്‍ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് അനുമതി നല്‍കിയതായി  ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. പുരഷന്‍മാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. രാജ്യത്തെ എല്ലാ പള്ളികളിലും കര്‍ശനമായ കൊവിഡ് സുരക്ഷാ നടപടികള്‍ സ്വീകരിക്കും. പള്ളികളില്‍ സ്ത്രീകള്‍ക്കുള്ള സജീകരിച്ചിട്ടുള്ള  പ്രാര്‍ത്ഥനാ ഹാളുകള്‍ പുരുഷന്മാർക്കായി താല്‍ക്കാലികമായി തുറന്നിടുമെന്നും  അധികൃതര്‍ പറഞ്ഞു. 

പള്ളികളിൽ ആവശ്യമായ എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചതായും റമദാന്‍ മാസത്തെ വരവേല്‍ക്കുവാന്‍ രാജ്യം തയ്യാറാണെന്നും മന്ത്രാലയം അണ്ടർസെക്രട്ടറി ഫരീദ് ഇമാദി വ്യക്തമാക്കി. ഇപ്പോയത്തെ സാഹചര്യത്തില്‍ സ്ത്രീകളും കുട്ടികളും പ്രാർത്ഥനകൾ വീട്ടില്‍ തന്നെ നിര്‍വ്വഹിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് തറാവീഹ് നമസ്കാരത്തിനും ഖിയാമിനും ഗ്രാൻഡ് മോസ്ക് തുറക്കുമെന്നും രാജ്യത്തെ പ്രമുഖ പണ്ഡിതര്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഫരീദ് ഇമാദി കൊട്ടിച്ചേര്‍ത്തു. 

Related News