കുവൈത്തില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു. ഒരു വര്‍ഷത്തിനിടെ ചികിത്സ നല്‍കിയത് 1934 പേര്‍ക്ക്

  • 05/04/2021

കുവൈത്ത് സിറ്റി : അമിത മയക്ക് മരുന്നുപയോഗം മൂലം രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 1619 കുവൈത്ത് പൌരന്മാരും 315 വിദേശികളേയും മയക്കുമരുന്ന് ആസക്തി ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി  ഡോ. ബേസിൽ അൽ സബ അറിയിച്ചു. 1619 കുവൈത്ത് പൌരന്മാരില്‍  1529 പുരുഷന്മാരും 90 സ്ത്രീകളുമാണ്. വിദേശികളില്‍ 304 പേര്‍ പുരുഷന്മാരും 11 പേര്‍ സ്ത്രീകളുമാണ്. രാജ്യത്ത് മയക്കുമരുന്ന് കടത്തും  ലഹരി ഉപയോഗവും  വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ  മയക്കുമരുന്നിന് അടിമകളായവരിൽ എഴുപത്തിയഞ്ച് ശതമാനം പേരും 28 വയസ്സിന് താഴെയുള്ളവരാണ്. 41 ശതമാനത്തിന്റെ പ്രായം 16 നും 20 നും ഇടയിലുമാണ്. ദിനംപ്രതിയെന്നോണം രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ നിന്ന് ലഹരിയുമായി പിടിയിലാകുന്നവരില്‍ ഏറെയും ചെറുപ്പക്കാരാണ്. 

ലോകാരോഗ്യ സംഘടനയുടെ ചികിത്സാ നിര്‍ദ്ദേശങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ആസക്തി ചികിത്സാ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ബേസിൽ അൽ സബ അറിയിച്ചു.രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശനമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും  ഗൾഫ് മേഖലയില്‍ ആദ്യമായി ഹെറോയിൻ ആസക്തി കേസുകൾക്കുള്ള ചികിത്സയായ “സുബോക്സോൺ” അവതരിപ്പിച്ചത് കുവൈത്തിലാണെന്നും  ആരോഗ്യം മന്ത്രി വ്യക്തമാക്കി.  

Related News