കുവൈത്തിൽ വേനൽക്കാല തയാറെടുപ്പുകള്‍ ജല-വൈദ്യത മന്ത്രാലയം അവലോകനം ചെയ്‌തു.

  • 06/04/2021

കുവൈത്ത് സിറ്റി: വേനല്‍ക്കാലത്തേക്കുള്ള തയാറെടുപ്പുകള്‍ ജലവിഭവ, വൈദ്യുതി മന്ത്രി ഡോ. മാഷാ അന്‍ അല്‍ ഒത്താബി അവലോകനം ചെയ്തു. അണ്ടര്‍ സെക്രട്ടറിമാരെയും ഡയറക്ടര്‍മാരെയും കണ്ട ശേഷം വരുന്ന വേനല്‍ക്കാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളും തരണം ചെയ്യുമെന്ന് പ്രതികരിച്ചു. 

കൊവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തിലും കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാലത്തെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ മറികടക്കാന്‍ മന്ത്രാലയത്തിന് സാധിച്ചു. അടുത്ത വേനല്‍ക്കാലത്ത് മന്ത്രാലയം മറ്റൊരു വെല്ലുവിളി നേരിടുകയാണ്. വൈദ്യുതി വിതരണത്തിലും മറ്റ് മേഖലകളിലും വരുന്ന പ്രതിസന്ധികളെ ദൈവസഹായത്തോടെ മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും മികച്ച രീതിയില്‍ വൈദ്യുതിയും ജലവും ഉറപ്പക്കുന്നതില്‍ തങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്ന തൊഴിലാളികള്‍ക്ക് മന്ത്രി നന്ദി പറഞ്ഞു.

Related News