കുവൈത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ കൗമാരക്കാരുടെ നീണ്ട നിര.

  • 11/04/2021

കുവൈത്ത് സിറ്റി:  കുവൈത്ത് വാക്സിനേഷൻ സെന്ററിൽ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്.  വാക്സിനേഷൻ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്തവരാണ് വാക്സിനേഷനായി സെന്ററിൽ എത്തുന്നത്. വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരിൽ 16 വയസ്സിന് മുകളിൽ പ്രായമുള്ളവരും നിരവധിയാണ്. തങ്ങൾക്കും കുടുംബാംഗങ്ങൾക്കും കൊവിഡിൽ നിന്ന് രക്ഷ നേടാനാണ് വാക്സിൻ സ്വീകരിക്കാൻ സ്വയം സന്നദ്ധരായെത്തിയതെന്ന്  കൗമാരക്കാർ പറയുന്നു.      

കുവൈത്ത് വാക്സിനേഷൻ സെന്ററിൽ മികച്ച സൗകര്യങ്ങൾ  ഒരുക്കിയ   മന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബയുടെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയത്തെയും മുൻനിര പ്രവർത്തകരെയുമാണ് പൊതുജനങ്ങൾ പ്രശംസിക്കുന്നത്. കൊവിഡ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയതിൽ മന്ത്രാലയത്തെയും ആരോഗ്യ പ്രവർത്തകരെയും പ്രശംസിച്ച്  നിരവധി യുവാക്കളാണ് രംഗത്ത് വന്നത്.

Related News