കുവൈത്തിൽ നിയമസഭാ സ്പീക്കറെ നീക്കണമെന്ന ആവശ്യവുമായി 23 എംപിമാർ രംഗത്ത്

  • 11/04/2021

കുവൈത്ത് സിറ്റി: ഭരണഘടനയും ആഭ്യന്തര ചാർട്ടറും ലംഘിച്ചതിന് നിയമസഭാ സ്പീക്കർ മർസൂഖ്  അൽ-ഘനേമിനെ സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് 23 പ്രതിപക്ഷ MP മാർ  പ്രമേയം സമർപ്പിച്ചു. എംപി ബദർ അൽ മുല്ല  നേതൃത്വം നൽകിയ പ്രമേയത്തിൽ  മറ്റ് 22 എംപിമാർ ഒപ്പുവെച്ചു.

2021 മാർച്ച് 31 ന് ചേർന്ന സഭയിൽ സ്പീക്കർ അദ്ധ്യക്ഷത വഹിച്ചപ്പോൾ   ഗുരുതരമായ ചട്ട ലംഘനങ്ങൾ നടത്തിയെന്നാണ് പ്രമേയത്തിൽ പറയുന്നത്. ഭരണഘടനയിലെ ആർട്ടിക്കിൾ 101 നിർത്തിവച്ചെന്നും പ്രമേയത്തിൽ പറയുന്നു. പ്രധാനമന്ത്രിയ്ക്കെതിരായ  കുറ്റവിചാരണ പ്രമേയം ഭരണഘടനാപരമോ നിയമപരമോ ആയ അടിസ്ഥാനമില്ലാതെ സ്പീക്കർ  ഒന്നര വർഷത്തേക്ക് മാറ്റി വച്ചുവെന്നും പ്രമേയത്തിൽ പറയുന്നു.  സ്പീക്കറെ നീക്കുന്ന വിഷയം ദേശീയ അസംബ്ലി ചർച്ച ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.  കുവൈത്തിന്റെ പാർലമെന്ററി ജനാധിപത്യ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കപ്പെടുന്നത്.

Related News