ഏഴ് കോവിഡ് പ്രതിരോധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നു

  • 11/04/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഏഴ് കോവിഡ് പ്രതിരോധ  കു​ത്തി​വെ​പ്പ്​ കേ​ന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ 22 ആ​കും. ​പള്ളികള്‍ , ​വി​മാ​ന​ത്താ​വ​ളം, ക​മേ​ഴ്​​സ്യ​ൽ കോം​പ്ല​ക്​​സ്, സ​ലൂ​ൺ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ​തൊ​ഴി​ലെ​ടു​ക്കു​ന്ന​ തൊഴിലാളികള്‍ക്ക് ​ കു​ത്തി​വെ​പ്പ്​ എ​ടു​ക്കുവാന്‍ പത്തോളം മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ളും തയ്യാറാക്കും. 

വാക്സിനുകള്‍ കൃത്യമായി വിദേശങ്ങളില്‍ നിന്നും  എത്തുന്നതിനാല്‍ നിലവില്‍ രാജ്യത്ത് വാ​ക്​​സി​ൻ ക്ഷാ​മമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. റമദാനിലും വാക്സിനേഷന്‍ തുടരുന്നത് രാജ്യത്ത് പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ വാ​ക്​​സി​നേ​ഷ​ൻ ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ക്കുവാന്‍ സഹായകരമാകും. പുതിയ കേന്ദ്രങ്ങള്‍ കൂടി വരുന്നതോടെ  പ്രതിദിനം  ഇരുപത്തി അയ്യായിരത്തോളം പേര്‍ക്ക് കുത്തിവെപ്പ് നല്കുവാന്‍ സാധിക്കും. സെ​പ്​​റ്റം​ബ​റോ​ടെ ഭൂ​രി​ഭാ​ഗം പേര്‍ക്കും വാ​ക്​​സി​ൻ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷിക്കുന്നതെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു. 

Related News