നാല് ദിവസത്തിനിടെ 10403 വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചു

  • 11/04/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പീരിയോഡിക് വാക്സിനേഷൻ പരിപാടിയുടെ ഭാഗമായി  നാല് ദിവസത്തിനിടെ 10403 വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു. 5,12 ക്ലാസിലെ വിദ്യാർത്ഥികൾക്ക് 
ഡിഫ്തീരിയ, ടെറ്റനസ്,  എന്നിവയ്ക്കെതിരായ വാക്സിനും ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മീസെൽസ്, മാപ്സ്, റുബെല്ല, എന്നിവയ്ക്കെതിരെയുള്ള വാക്സിനുമാണ് നൽകുന്നത്.  

വാക്സിൻ നൽകാനായി ആരോഗ്യ മന്ത്രാലയം പ്രത്യേക ഇലക്ട്രോണിക് സംവിധാനം ആവിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ വാക്സിനേഷനായി ഓൺലൈൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് വാക്സിൻ എടുക്കുന്ന സ്ഥലവും സമയവും വിദ്യാർത്ഥികളുടെ  രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ  ടെക്സ്റ്റ് മെസേജ് ആയി എത്തും. 

കഴിഞ്ഞ വർഷം വാക്സിൻ എടുക്കാത്തവർക്കായി പുതിയ ക്യാംപെയ്നുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്നും രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഉടനെ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.

Related News