റമദാൻ മാസത്തിൽ 23000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനൊരുങ്ങി കുവൈത്ത് ഫുഡ് ബാങ്ക്

  • 11/04/2021

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ കുറഞ്ഞ വരുമാനമുള്ളവർക്ക് 23000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ  ഔഖാഫ്  ജനറൽ സെക്രട്ടേറിയറ്റും കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്കും ചേർന്ന് ചാരിറ്റബിൾ ക്യാംപെയ്ൻ ആരംഭിച്ചു.  

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ റമദാൻ മാസത്തിൽ ബാങ്ക്  ചെയ്യാനൊരുങ്ങുന്ന  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നതെന്ന് കുവൈത്ത് ഫുഡ് ബാങ്ക് ഡെപ്യൂട്ടി ചെയർമാൻ മിഷാൽ അൽ അൻസാരി  പറഞ്ഞു. 

നിരാലംബരായ കുടുംബങ്ങളെ സഹായിക്കുക എന്നതാണ് ബാങ്ക് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് സമൂഹത്തെ സേവിക്കുന്ന എല്ലാ ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾക്കും ബാങ്കിന്റെ  പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News