നാളത്തെ മന്ത്രിസഭ യോഗം നിര്‍ണ്ണായകം; കര്‍ഫ്യൂ പിന്‍വലിക്കാന്‍ സാധ്യത

  • 08/05/2021

കുവൈത്ത് സിറ്റി : നാളത്തെ മന്ത്രിസഭ യോഗം നിര്‍ണ്ണായകമാകും. റമദാനിനുശേഷം ഭാഗിക കർഫ്യൂ തുടരണോമെന്ന് നാളെ തീരുമാനമാകുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടപ്പം ഈദ് ഗാഹുമായി ബന്ധപ്പെട്ട തീരുമാനം നാളത്തെ കാബിനറ്റ് യോഗത്തിലുണ്ടാകും. കോവിഡ്​ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കി കുവൈത്ത്​ സാധാരണ ജീവിതത്തിലേക്ക്​ ചുവടുവെക്കുകയാണ്. ഇതിലെ നിർണായകമായ ചുവടുവെപ്പാണ് നാളത്തെ മന്ത്രിസഭ യോഗം. ആഗോള തലത്തില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നാണ് കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചത്. 

നിലിവല്‍ രാത്രി 7 മണി  മുതല്‍ വെളുപ്പിനെ അഞ്ച്  മണിവരെയാണ് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ മാര്‍ച്ച് മാസം മുതല്‍ ഘട്ടം ഘട്ടമായി രാജ്യത്ത് കെറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഫ്യൂ ഏർപ്പെടുത്തിയത്. പിന്നീട് അത് മൂന്ന് ആഴ്ചയോളും പൂര്‍ണ്ണമാക്കുകയും, രോഗത്തിന്റെ വ്യാപനം കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ പല തവണയായി കര്‍ഫ്യൂ സമയം കുറച്ച് കൊണ്ടു വരികയായിരുന്നു. കര്‍ഫ്യൂ ഒഴിവാക്കിയാലും വിവാഹ പാര്‍ട്ടികള്‍, പൊതു-സ്വകാര്യ ചടങ്ങുകള്‍, ഹാളുകളിലെ സമ്മേളനങ്ങള്‍ പോലുള്ള ഒത്തുചേരലുകളുടേയും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചനകള്‍. 

Related News