വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റിലെ ഇംഗ്ലീഷ് പേരില്‍ പിഴവുകള്‍; തിരുത്തലിന് പ്രത്യേക കൗണ്ടർ തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം.

  • 09/05/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കേറ്റിലെ ഇംഗ്ലീഷ് പേരില്‍ വരുന്ന പിഴവുകള്‍ ആശങ്കയാകുന്നു. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ആരോഗ്യ മന്ത്രാലയം സര്‍ട്ടിഫിക്കേറ്റ് നല്‍കി തുടങ്ങിയത് കുറച്ച് ദിവസം മുമ്പാണ്. യാത്രകള്‍ക്കും ചില ഇളവുകള്‍ക്കുമെല്ലാം ഈ സര്‍ട്ടിഫിക്കേറ്റ് ഉപയോഗപ്പെടുത്താമെന്നാണ് അധികൃതര്‍ പറയുന്നത്. 

എന്നാല്‍, പാസ്പോര്‍ട്ടിലെയും സിവില്‍ ഐഡിയിലെയും ഇംഗ്ലീഷ് പേരും സര്‍ട്ടിഫിക്കേറ്റിലെ പേരും തമ്മില്‍ വ്യത്യാസം വരുന്നതാണ് പ്രശ്നമായിരിക്കുന്നകത്. പാസ്പോര്‍ട്ട് നമ്പര്‍ സര്‍ട്ടിഫിക്കേറ്റില്‍ ഇല്ലെന്നുള്ളതും പരാതിക്ക് കാരണമായിട്ടുണ്ട്. 

തെറ്റുകള്‍ വന്നിട്ടുള്ള വാക്സിന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ പരിഗണിക്കുമോയെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. വിമാനത്താവളങ്ങളിലും പോര്‍ട്ടുകളിലും ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ പാസ്പോര്‍ട്ടിലെയും സിവില്‍ ഐഡിയിലെയും പേരും സര്‍ട്ടിഫിക്കേറ്റിലെ പേരും രണ്ടാണെങ്കിലും പ്രശ്നങ്ങളുണ്ടായേക്കും. 

അതേസമയം, വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റിലുണ്ടായ പിഴവുകള്‍ തിരുത്താനുള്ള പ്രവര്‍ത്തികള്‍ ടെക്നിക്കല്‍ സംഘം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ ഒരു പ്രശ്നവും വരാത്ത രീതിയില്‍ എല്ലാം പരിഹരിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി.

Related News