കൊവിഡിനെ നേരിടാന്‍ ഇന്ത്യക്ക് താങ്ങായി കുവൈത്തിലെ എയര്‍ടെക് ഗ്രൂപ്പും

  • 09/05/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യക്ക് താങ്ങായി എയര്‍ടെക് ഗ്രൂപ്പും. കുവൈത്ത് സർക്കാർ വഴി 100 മെട്രിക് ടൺ മെഡിക്കൽ ഗ്രേഡ് ദ്രാവക ഓക്സിജന്‍ ഇന്ത്യയിലേക്ക് അയച്ചു. ഒപ്പം മെഡിക്കൽ ഓക്സിജനും എയർടെക് അയച്ചിട്ടുണ്ട്. 

ഈ അടിയന്തര ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കാനാണ് തങ്ങളുടെ ശ്രമമെന്ന് എയര്‍ടെക് ഗ്രൂപ്പ് പറഞ്ഞു. ഇന്ത്യന്‍ എംബസിയും കുവൈത്ത് സര്‍ക്കാരുമായി സഹകരിച്ചാണ് ഷിപ്പ്മെന്‍റ് അയച്ചിട്ടുള്ളത്. ദ്രാവക ഓക്സിജനും ഓക്സജിന്‍ ഗ്യാസ് സിലിണ്ടറുകളും സൗജന്യമായാണ് കമ്പനി നല്‍കുന്നതെന്ന് എയര്‍ടെക് ഗ്രൂപ്പ് ചെയര്‍മാന്‍ അല്‍ഹാരത് അബ്‍ദുള്‍ റസാഖ് പറഞ്ഞു. 

ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് പ്ലാന്‍റിലെത്തി എയര്‍ടെക് ഗ്രൂപ്പ് ചെയര്‍മാനെ സന്ദര്‍ശിച്ചിരുന്നു. റഫ്രിജറേഷന്‍ ആന്‍ഡ് ഓക്സിജന്‍ കമ്പനിയാണ് എയര്‍ടെക് ഗ്രൂപ്പ്.

Related News