കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു

  • 09/05/2021

കുവൈത്ത് സിറ്റി : കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു.ഡിസംബർ മുതൽ ഇത് വരെയായി 1,500,00 പേർ ഒന്നാം ഡോസ് വാക്‌സിനും 600,000 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. ഇതോടെ മൊത്തം ജനസംഖ്യയുടെ 34.5 ശതമാനം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുവാന്‍ സാധിച്ചതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ 388,000 ഡോസുകൾ അടങ്ങിയ ഓക്സ്ഫോർഡ് വാക്സിന്‍റെ മൂന്നാം ബാച്ച് തിങ്കളാഴ്ച കുവൈത്തിലെത്തും. കോവിഡ് വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കുവാന്‍ ഓക്സ്ഫോർഡിന്‍റെ വരവോടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. 

കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കുവൈത്ത്  മൊബൈല്‍  ഐഡി നവീകരിച്ചതായി പാസി അധികൃതര്‍ അറിയിച്ചു. സിവില്‍ ഐ.ഡിയുമായി ബന്ധപ്പെടുത്തിയാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കി വരുന്നത്. പുതിയ സംവിധാനത്തോടെ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രകള്‍ ചെയ്യുവാന്‍ എളുപ്പമാകും. ആന്‍ഡ്രോയിഡ്, ഐ ഒ എസ് തുടങ്ങിയ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ആപ്പ് ലഭ്യമാണ്.

Related News