കുവൈത്തിൽ രണ്ടാം ഘട്ട മൊബൈല്‍ ഫീല്‍ഡ് വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു

  • 09/05/2021

കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടാം ഘട്ട മൊബൈല്‍ ഫീല്‍ഡ് വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് ആരംഭിച്ചു. രാജ്യത്തെ സെൻ‌ട്രൽ ഷോപ്പിംഗ് മാളുകളിലെ വിവിധ തൊഴിലാളികൾക്ക് ഉള്‍പ്പെടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. 

ക്യാമ്പയിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ തുടരുകയാണെന്നും വാക്സിനേഷന്‍ അതിവേഗം എത്തിക്കാനും അവ നല്‍കാന്‍ ആവശ്യമുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾക്ക് നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അല്‍ സനദ് പറഞ്ഞു. അവന്യൂസ് മാളിലാണ് ഇന്ന് വാക്സിനേഷന്‍ നല്‍കുന്നത്. 

കോംപ്ലക്സില്‍ ജോലി ചെയ്യുന്ന 10,000 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ ഇന്ന് നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മാളുകളിലെ ജോലി ചെയ്യുന്നവര്‍ക്കെല്ലാം അടുത്ത ദിവസങ്ങളില്‍ വാക്സിന്‍ നല്‍കും. മൊബൈല്‍ യൂണിന്‍റെ ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനത്തിലൂടെ 34,758 പേര്‍ക്കാണ് വാക്സിന്‍ നല്‍കാനായത്. ആരോഗ്യ പ്രവര്‍ത്തകരുടെ അക്ഷീണമായ പ്രവര്‍ത്തനത്തെ ഡോ. സനദ് അഭിനന്ദിച്ചു.

Related News