ഈദ് അവധി ദിനങ്ങളിലും കുവൈത്തിൽ വാക്സിനേഷന്‍ ക്യാമ്പയിന്‍ തുടരും

  • 10/05/2021

കുവൈത്ത് സിറ്റി: ഈദ് ആഘോഷ സമയത്തും വാക്സിനേഷന്‍ ക്യാമ്പയിന്‍ തുടരുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ കൊറോണ വൈറസ് നേരിടാനുള്ള ഉന്നതാധികാര കമ്മിറ്റിയുടെ തലവന്‍ ഡോ. ഖാലിദ് അല്‍ ജറാല്ലാഹ് അറിയിച്ചു. 

രജിസ്റ്റര്‍ ചെയ്തപ്പോള്‍ അനുവദിച്ച തീയതികളില്‍ തന്നെ വാക്സിന്‍ നല്‍കും. രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതും ആരോഗ്യ മുൻകരുതലുകൾ പാലിച്ച് പള്ളികളിൽ ഈദ് പ്രാർത്ഥന നടത്താനുള്ള അനുമതിയുമെല്ലാം രോഗപ്രതിരോധ ശേഷി ലഭിക്കുന്നതും ആരോഗ്യ ആവശ്യങ്ങളും ഒക്കെ അനുസരിച്ചായിരിക്കും. 

അതേസമയം, അല്‍ ജഹ്റ ഒഴികെയുള്ള വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ സര്‍വ്വേയില്‍ കൊവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News