ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ പുതിയ കരാറുമായി കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി

  • 10/05/2021

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി പുതിയ കരാര്‍ ഒപ്പിടാന്‍ മാന്‍പവര്‍ അതോറിറ്റി പദ്ധതിയിടുന്നു. എതോപ്യയുമായി ഒരു ലേബര്‍ കരാര്‍, അതോറിറ്റി ഒപ്പിടുമെന്നാണ് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആവശ്യമായ ഭേദഗതികളും ശുപാർശകളും പൂര്‍ത്തിയാക്കിയ അതോറിറ്റി അന്തിമ അനുമതിക്കായി വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം, ഫിലിപ്പിയന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് വീണ്ടും ആരംഭിച്ച ശേഷം ബെൽസലാമ പ്ലാറ്റ്ഫോമിലെ ഫീസുമായി ബന്ധപ്പെട്ട് പൗരന്മാരും റിക്രൂട്ട്മെന്‍റ്  ഓഫീസുകളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. 

ഫിലിപ്പിയന്‍സില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്നതിന് 490 കുവൈത്തി ദിനാറാണ് ഫീസ്. പുതിയ കരാര്‍ പ്രതാരം അത് 890 കുവൈത്തി ദിനാര്‍ ആകുമെന്നാണ് കരുതപ്പെടുന്നത്.

Related News