കുവൈത്തിന്റെ ഭക്ഷ്യ കരുതൽ ശേഖരം തൃപ്തികരം; ആശങ്ക വേണ്ട.

  • 10/05/2021

കുവൈത്ത് സിറ്റി: കൃത്യമായ ആസൂത്രണത്തോടെയുള്ള ശേഖരണം കൊണ്ട് എന്ത് അടിയന്തര സാഹചര്യമുണ്ടായാലും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാകുമെന്ന് വാണിജ്യ മന്ത്രാലയത്തിലെ വിതരണ വിഭാഗം ഡയറക്ടര്‍ ദലാല്‍ അല്‍ ഷിമ്മാരി അറിയിച്ചു. 

വലിയ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് വയ്ക്കുക എന്നത് കുവൈത്തിന്‍റെ പദ്ധതിയുടെ ഭാഗമാണ്. ചില ഭക്ഷ്യവസ്തുക്കള്‍ ഒരു വര്‍ഷം വരെ ഉപയോഗിക്കാനുള്ളതുണ്ട്. ചിലത് നാല് മാസം വരെയും. രാജ്യമാകെ പടര്‍ന്ന് കിടക്കുന്ന കാറ്ററിംഗ് ശാഖകളിലൂടെ മാസാടിസ്ഥാനത്തില്‍ വില്‍പ്പന നടത്തി ശേഖരിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളുടെ കൈമാറ്റം നിലനിര്‍ത്തുന്നുമുണ്ട്. 

പൗരന്മാര്‍ക്ക് ന്യായമായ വിലയില്‍ ഭക്ഷ്യവസ്തുക്കളും ആവശ്യ വസ്തുക്കളും എത്തിച്ച് അവരുടെ ജീവിത ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തമെന്നും ഷിമ്മാരി പറഞ്ഞു. റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ 20 ലക്ഷം പേര്‍ക്കാണ് സബ്സിഡി ലഭിക്കുന്നത്.

Related News