ഈദ് ആഘോഷിക്കാൻ അയൽ രാജ്യങ്ങളിലേക്ക് ; റിസര്‍വേഷനുകളില്‍ 10 ശതമാനം വര്‍ധന.

  • 10/05/2021

കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തര്‍ അവധി ആഘോഷിക്കാനായി സമീപ രാജ്യങ്ങളിലേക്ക് പോകാനാണ് കുവൈത്തിലെ സ്വദേശികൾ ആഗ്രഹിക്കുന്നതെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹുസൈന്‍ അല്‍ സുലൈത്തീന്‍. ദുബൈ, ഇസ്താംബുള്‍, സൗദി അറേബ്യ, കെയ്റോ, മാലിദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. 

ഈ രാജ്യങ്ങളിലേക്കും അവിടുന്ന് ഇങ്ങോട്ടുമുള്ള വിമാന ടിക്കറ്റ് നിരക്ക് 250 മുതല്‍ 300 കുവൈത്തി ദിനാര്‍ വരെയാണ്. തിരിച്ചെത്തുമ്പോഴുള്ള പിസിആര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള നിരക്കാണിത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈദ് ആഘോഷങ്ങളിലെ റിസര്‍വേഷനുകളില്‍ 10 ശതമാനം വര്‍ധനയുണ്ടെന്നും ഹുസൈന്‍ അല്‍ സുലൈത്തീന്‍ കൂട്ടിച്ചേര്‍ത്തു. 

യാത്രകള്‍ നടത്താനുള്ള വിവരങ്ങള്‍ അറിയാന്‍ ഒരുപാട് പൗരന്മാര്‍ ട്രാവൽ ഓഫീസില്‍ എത്തുന്നുണ്ട്. എന്നാല്‍, സര്‍ക്കാരിന്‍റെ കടുത്ത നിയന്ത്രണങ്ങളും ഒപ്പം താങ്ങാനാകാത്ത നിരക്കും ആളുകളെ യാത്ര നടത്തുന്നില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്.

Related News