'കര്‍ഫ്യൂ അവസാനിപ്പിക്കാം'; കുവൈത്ത് മന്ത്രിസഭയ്ക്ക് കൊറോണ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി

  • 10/05/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ വിശദീകരിച്ച് കൊറോണ കമ്മിറ്റി മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കര്‍ഫ്യൂ, കൂടുതല്‍ ഇളവുകള്‍ എന്നീ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇന്ന് മന്ത്രിസഭ എടുക്കുമെന്നാണ് വിവരം. 

രാജ്യത്തെ കൊവി‍ഡ് സാഹചര്യം മെച്ചപ്പെട്ടതിനാല്‍ ഭാഗിക കര്‍ഫ്യൂ ഒഴിവാക്കാം എന്നാണ് കൊറോണ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. എല്ലാവര്‍ക്കുമായി റെസ്റ്റെറന്‍റുകള്‍ തുറക്കാനും അനുമതി നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, ഹുക്ക കഫേകള്‍ തുറക്കാന്‍ അനുവദിക്കരുത്. എന്നാല്‍, വിമാനത്താവളം വിദേശികൾക്കായി  തുറക്കുന്ന കാര്യം  ജൂലൈയ്ക്ക് മുമ്പ് വേണ്ടെന്ന നിര്‍ദേശമാണ് കമ്മിറ്റി മുന്നോട്ട് വച്ചിട്ടുള്ളത്. ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് രാജ്യത്ത് എത്തുന്നത് തടഞ്ഞ് വാക്സിനേഷന്‍ പരമാവധി പേര്‍ക്ക് നല്‍കാനാണ് നിര്‍ദേശം.

Related News