മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതി കുവൈത്ത് നിര്‍ത്തിവെച്ചു.

  • 10/05/2021

കുവൈത്ത് സിറ്റി : കോഴി, താറാവ് ഉള്‍പ്പെടെ പക്ഷികളില്‍ പക്ഷിപ്പനി പടർന്നുപിടിച്ചതിനെത്തുടർന്ന് ജിബൂട്ടി, മാലി, റൊമാനിയ രാജ്യങ്ങളില്‍നിന്ന് പക്ഷികളും പക്ഷിയുല്‍പന്നങ്ങളും രാജ്യത്തേക്ക് ഇറക്കുമതിചെയ്യുന്നതിന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (പി‌എ‌എ‌എഫ്‌ആർ) വിലക്ക് ഏര്‍പ്പെടുത്തി. ഇതത്തേുടര്‍ന്ന് ഈ രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്ക് കോഴി, താറാവ്, മുട്ട എന്നിവ ഇറക്കുമതിചെയ്തിരുന്ന എല്ലാ കമ്പനികള്‍ക്കും കണിശമായ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. നേരത്തെ കുവൈത്തില്‍ ​ക്ഷി​പ്പ​നി കണ്ടെത്തിയതിനെ തുടുർന്ന് ലക്ഷങ്ങളോളം  കോഴികളെ കൂട്ടത്തോടെ കൊന്നിരുന്നു. വ​ഫ്ര​യിലേയും അബ്ദലിയിലേയും ഫാ​മി​ക​ളി​ലെ പ​ക്ഷി​ക​ളെ​യാ​ണ്  കൂട്ടത്തോടെ ​ ന​ശി​പ്പി​ച്ച​ത്.  

അതിനിടെ ലിത്വാനിയ, അയർലൻഡ് രാജ്യങ്ങളില്‍ നിന്നുള്ള കോഴികളുടെ ഇറക്കുമതി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നേരത്തെ അപൂര്‍വ പനി കണ്ടത്തെിയതിനെ തുടര്‍ന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തേക്കുള്ള പക്ഷികളുടെ ഇറക്കുമതികള്‍ വെറ്റിനറി ക്വാറൻറൈൻസ് ചട്ടങ്ങൾക്കനുസൃതമായി മൃഗസംരക്ഷണ വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്കും മൃഗസംരക്ഷണത്തിനായുള്ള ലോക ഓർഗനൈസേഷന്റെ ചട്ടങ്ങൾക്കും വിധേയമായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് പക്ഷി ഇറക്കുമതി പുനരാരംഭിച്ചത്. ആരോഗ്യ മേഖലയില്‍ പുലര്‍ത്തുന്ന ജാഗ്രതയും കരുതലുമാണ് ഇത്തരം നടപടികള്‍ക്ക് അധികൃതരെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related News