കുവൈറ്റ് യൂണിവേഴ്സിറ്റി പരീക്ഷയിൽ കോപ്പിയടി; വിദ്യാർത്ഥികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

  • 28/11/2020

കുവൈറ്റ് സിറ്റി;  സർവകലാശാല പരീക്ഷകളിൽ നടക്കുന്ന വഞ്ചനാ പരമായ പ്രവർത്തികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് യൂണിവേഴ്‌സിറ്റി ആക്ടിംഗ് ഡയറക്ടർ ഡോ. ഫായിസ് അൽ ദാഫിരി. ഒരു ഓൺലൈൻ പരീക്ഷയ്ക്കിടെ  വിദ്യാർത്ഥികൾ വാട്ട്‌സ്ആപ്പ് വഴി പരസ്പരം ആശയം വിനിമയം നടത്തി കോപ്പിയടിച്ച പശ്ചാത്തലത്തിലാണ് കർശന മുന്നറിയിപ്പുമായി ഫായിസ് അൽ ദാഫിരി രം​ഗത്തെത്തിയത്.  പരീക്ഷ നടത്തിയ  യൂണിവേഴ്സിറ്റി അധ്യാപകനാണ് കോപ്പിയടി പിടിച്ചത്. കോളേജിന്റെ ദീനിനെ ഇക്കാര്യം അറിയിച്ചെന്നും, തുടർന്ന് ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ അതത് അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ദാഫിരി അറിയിച്ചു. ഇത്തരം പ്രവർത്തി ചെയ്യുന്ന വിദ്യാർത്ഥികളെ സർവ്വകലാശാലയിൽ നിന്ന് പുറത്താക്കുമെന്നും അൽ ദാഫിരി മുന്നറിയിപ്പ് നൽകി.

Related News