കുവൈത്തിൽ ഈദിന്റെ ആദ്യ ദിവസം ഭാഗിക കർഫ്യൂ അവസാനിക്കും, നിയന്ത്രണങ്ങൾ തുടരും, ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങൾ.

  • 10/05/2021

കുവൈറ്റ് സിറ്റി :  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ഭാഗിക കര്‍ഫ്യൂ പിന്‍വലിച്ചു. പെരുന്നാള്‍ ദിനം മുതലാണ്  തീരുമാനം നടപ്പിലാകുക. പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹിൻറെ  അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ്​ ഭാഗിക കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചത്​. മന്ത്രിസഭാ  യോഗത്തിനുശേഷം സർക്കാർ വക്താവ് താരിഖ് അൽ മുസ്രിം മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ചു.

* ഈദിന്റെ ആദ്യ ദിവസം  പുലർച്ചെ  ഒരുമണിക്ക് ഭാഗിക കർഫ്യൂ  അവസാനിക്കും.

* റെസ്റ്റോറന്റുകൾ, കഫേകൾ, മെയിന്റനൻസ് സർവീസ് ഷോപ്പുകൾ, ഫാർമസികൾ, സൂപ്പർമാർക്കറ്റുകൾ, സമാന്തര മാർക്കറ്റുകൾ, മെഡിക്കൽ സപ്ലൈ സ്റ്റോറുകൾ എന്നിവ ഒഴിച്ച് ഈദുൽ ഫിത്തർ  മുതൽ രാജ്യത്തെ  എല്ലാ  വാണിജ്യ സ്ഥാപനങ്ങളും രാവിലെ  അഞ്ചുമണിമുതൽ  രാത്രി എട്ടു വരെ മാത്രം പ്രവർത്തിക്കും.

* റെസ്റ്റോറന്റുകളിൽ പാഴ്‌സൽ (ടേക്ക് എവേ ), ഹോം ഡെലിവറി മാത്രം അനുവദിക്കും. 

* വാക്സിനേഷൻ ലഭിച്ചവർക്കായി മാത്രമേ സിനിമാശാലകളിലും തിയേറ്ററുകളിലും പ്രവേശനമുള്ളൂ.

* ഷീഷ - ഹുക്ക കഫെകൾക്കുള്ള വിലക്ക് തുടരും. 

* മെയ് 17. തിങ്കളാഴ്ച മുതൽ  സ്വകാര്യ പൊതുമേഖലകളിലെ തൊഴിലാളികളുടെ ശതമാനം 60 ശതമാനമായി കൗൺസിൽ നിശ്ചയിച്ചു, സർക്കാർ ഏജൻസികളിൽ  ഈ പരിധികൾ കവിയാത്ത വിധത്തിൽ ഉചിതമായ ശതമാനം നിർണ്ണയിക്കുകയും സ്വീകാര്യമായ തൊഴിൽ സാഹചര്യങ്ങൾ നിലനിർത്തുകയും ചെയ്യും,  വർദ്ധനവ് ആവശ്യമുണ്ടെങ്കിൽ സിവിൽ സർവീസ് ബ്യൂറോയുമായി ഏകോപനം നടത്താമെന്ന് തീരുമാനിച്ചു. 

* വിദേശികൾക്ക് കുവൈത്തിലേക്കുള്ള നിലവിലെ  പ്രവേശന വിലക്ക് തുടരും. 

* ചരക്കു സർവീസുകൾ ഒഴികെ നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ അടുത്ത അറിയിപ്പ് വരെ നിർത്താൻ മന്ത്രിസഭ തീരുമാനിച്ചു,  ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് 14 ദിവസം വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് താമിസിച്ചതിനുശേഷം  കുവൈത്തിലേക്ക് വരാം .

* ഈദ്  ഗാഹുകൾക്കു നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ  അനുമതിയുണ്ട്, 1500 ഓളം പള്ളികൾക്കു പെരുന്നാൾ  നിസ്കാര അനുമതി . 

കുവൈത്ത് വീണ്ടും ക്രമേണ സാധാരണ ജീവിതത്തിലേക്ക്  നീങ്ങുകയാണെന്ന് അൽ മുസ്റിം പറഞ്ഞു, “ആരോഗ്യ ആവശ്യങ്ങൾ പരിപാലിക്കുന്നതിനും പകർച്ചവ്യാധിയെ ചെറുക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം എത്തിച്ചേരുന്നതിനുമുള്ള ഒരു ടീമായി ഒരുമിച്ച് പ്രവർത്തിക്കാൻ  എല്ലാവരും  പ്രതിജ്ഞാബദ്ധരാണെന്നും, ഭാഗിക  കർഫ്യൂ നടപടികൾ പാലിച്ചതിന് എല്ലാ പൗരന്മാർക്കും താമസക്കാർക്കും മന്ത്രിസഭയുടെ നന്ദിയും അഭിനന്ദനവും അദ്ദേഹം അറിയിച്ചു".

Related News