കുവൈറ്റിൽ വിദേശ നിക്ഷേപത്തിന് വലിയ സാധ്യത

  • 28/11/2020

 കോവിഡ്  പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ആഘാതം മൂലം 2020ൽ ഗൾഫിലെ നിക്ഷേപ അന്തരീക്ഷം കുറഞ്ഞുവെന്ന് കുവൈറ്റിലെ ഐക്യരാഷ്ട്രസഭയുടെ റസിഡന്റ് കോർഡിനേറ്റർ താരിഖ് അൽ ഷെയ്ക്ക്.   ഒരു വെർച്വൽ സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം,  വിദേശ നിക്ഷേപം ആകർഷിക്കുന്ന ഒരു പ്രധാന രാജ്യമായി മാറാൻ കുവൈത്തിന് വളരെയധികം കഴിവുണ്ടെന്നും താരിഖ് അൽ ഷെയ്ക്ക് വ്യക്തമാക്കി . എണ്ണ-വാതക പൊതുമേഖല വ്യവസായത്തിൽ മാത്രം ആശ്രയിക്കുന്നതിൽ നിന്ന്  കുവൈറ്റ് സമീപ വർഷങ്ങളിൽ മാറി ചിന്തിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്നും അൽ ഷെയ്ഖ് കൂട്ടിച്ചേർത്തു. നാഷണൽ ഡെവലപ്മെന്റ് പ്ലാനുകൾ   നടപ്പാക്കിയാൽ സമ്പദ്‌വ്യവസ്ഥ കൈവരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “സമീപ വർഷങ്ങളിൽ, വികസന നയങ്ങളിലൂടെ കുവൈറ്റ് എണ്ണ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ വിജ്ഞാന-നവീകരണ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാൻ ശ്രമിച്ചുവെന്ന് സെമിനാറിൽ പങ്കെടുത്തത് ആസൂത്രണ-വികസന സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി പറഞ്ഞു, 

നിലവിൽ കുവൈത്തിന്റെ  മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 40 ശതമാനം എണ്ണ, വാതക മേഖലയിൽ നിന്നാണ്. വിവിധ നിയമങ്ങളും നയങ്ങളും വിദേശ കമ്പനികൾക്ക് കുവൈത്തിൽ നിക്ഷേപം നടത്തുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതിനാൽ കുവൈത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) കുറവാണ്. 2020 ലെ ലോക നിക്ഷേപ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 31 ദശലക്ഷം  ദിനാർ വിദേശത്ത് നിന്നിം കുവൈത്തിലേക്ക് നിക്ഷേപം നടത്തിയിട്ടുണ്ട്.

Related News