കുവൈത്തിൽ ഷോപ്പിംഗ് മാൾ ജീവനക്കാരുടെ വാക്‌സിനേഷൻ പുരോഗമിക്കുന്നു.

  • 10/05/2021

കുവൈറ്റ് സിറ്റി : രാജ്യത്ത് രണ്ടാം ഘട്ട മൊബൈല്‍ ഫീല്‍ഡ് വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. രാജ്യത്തെ  ഷോപ്പിംഗ് മാളുകളിലെ വിവിധ തൊഴിലാളികൾക്ക് ഉള്‍പ്പെടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം, രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 360 മാൾ , അൽ-കൂത്ത്   ഷോപ്പിംഗ് മാളുകളിലെ ജീവനക്കാർക്ക് കോവിഡ് -19 നുള്ള 6,500 വാക്സിനേഷൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ്  അറിയിച്ചു.

സന്ദർശകർക്ക് സുരക്ഷിതമായ ആരോഗ്യ  അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര വാണിജ്യ മാളുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും, ജീവനക്കാർക്കും  പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും തുടർന്നുള്ള ദിവസങ്ങളിൽ കുവൈത്തിലെ വിവിധ മാളുകളിൽ മൊബൈല്‍ ഫീല്‍ഡ് വാക്സിനേഷന്‍ ക്യാമ്പയിന്‍ തുടരുമെന്നും  ഡോ. അൽ സനദ്  പറഞ്ഞു.

Related News