കുവൈത്തിൽ ഈദുൽ ഫിത്വർ വ്യാഴാഴ്ച.

  • 11/05/2021

കുവൈത്ത് സിറ്റി : ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കാത്തതിനെ തുടര്‍ന്ന് റമദാന്‍ മാസം 30 പൂര്‍ത്തിയാകുമെന്നും ഈദുല്‍ ഫിത്തര്‍  വ്യാഴാഴ്ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇത്തവണത്തെ പെരുന്നാള്‍ ആഘോഷിക്കുക. അതിനിടെ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം 15 മി​നി​റ്റി​ൽ കൂ​ട​രു​തെ​ന്ന്​ മ​ന്ത്രി​സ​ഭ നിര്‍ദ്ദേശിച്ചു.  1500 മ​സ്​​ജി​ദു​ക​ൾ​ക്കാണ്  പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടുള്ളത്. ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​ഘോ​ഷ ഭാ​ഗ​മാ​യു​ള്ള ഒ​ത്തു​കൂ​ട​ലു​ക​ൾ പാ​ടി​ല്ലെ​ന്നും ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.

Related News