കുവൈത്തിൽ ശക്തമായ മഴ, ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

  • 28/11/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽ  ഇടിമിന്നലോടുകൂടിയ ശക്തമായ മഴ,  പല പ്രദേശങ്ങളിലും റോഡുകളിൽ വെള്ളം നിറഞ്ഞു. മഴ നാളെ രാവിലെവരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റോഡുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ടെങ്കിൽ സൈഡ് ട്രാക്കുകൾ  ഒഴിവാക്കണമെന്നും, മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ ഹസാർഡ് (സ്റ്റോപ്പ് ) ലൈറ്റുകൾ ഉപയോഗിക്കണമെന്നും കുവൈറ്റ് പോലീസ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.     

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന്  എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് അഗ്നിശമന സേന മുന്നറിയിപ്പ് നൽകി. സ്വദേശികളും, വിദേശികളും ഇതുമായി ബന്ധപ്പെട്ട് ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ഏത് അപകട സാഹചര്യവും കൈകാര്യം ചെയ്യാൻ  അതോറിറ്റി സജ്ജമാണെന്നും.  അടിയന്തര സേവനങ്ങൾക്ക്  112  എന്ന നമ്പറിൽ പൊതുജനങ്ങൾക്ക്   ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

Related News