നിരോധിത രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുളള യാത്ര; പാക്കേജ് ചെലവ് കൂടും; നിർണ്ണായക യോ​ഗം അടുത്തയാഴ്ച

  • 29/11/2020

കൊവിഡ് പശ്ചാത്തലത്തിൽ  യാത്ര നിരോധനം ഏർപ്പെടുത്തിയ 34 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ സംവിധാനം ഏകോപിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി കുവൈറ്റ് എയർവേസ് കോർപ്പറേഷൻ (കെഎസി), അടുത്തയാഴ്ച നാഷണൽ എവിയേഷൻ സർവീസസുമായി (എൻഎഎസ്) ഒരു യോഗം ചേരും. പാർലമെന്റ് ഭാ തെരഞ്ഞെടുപ്പിനുശേഷം ​ഗാർഹിക തൊഴിലാളികളെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് യോ​ഗത്തിൽ  ചർച്ച ചെയ്യും,  കുവൈറ്റ് എയർവേസ് കോർപ്പറേഷൻ,  നാഷണൽ എവിയേഷൻ സർവീസസ് എന്നീ  രണ്ട് കമ്പനികളുടെ ഉദ്യോഗസ്ഥരും എക്സിക്യൂട്ടീവ് മാനേജുമെന്റും യോഗത്തിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. 

14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ, കൊറോണ ടെസ്റ്റ് (പിസിആർ), റിട്ടേൺ ഫ്ലൈറ്റ് എന്നിവയ്ക്കായി കെഡി 600 മുതൽ കെഡി 700 വരെയുള്ള  ചെലവ് വരുന്ന തരത്തിൽ  പാക്കേജുമായി ബന്ധപ്പെട്ട് യോ​ഗത്തിൽ ചർച്ച ചെയ്യും. ഡി.ജി.സി.എം കെ. എ.സി, ജസീറ എയർവേസ്, നാസ് എന്നിവയുടെ റിട്ടേൺ പ്ലാൻ അവലോകനം ചെയ്തി ശേഷം നിരോധിത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭ അന്തിമ തീരുമാനം എടുക്കുക. അതേസമയം, ഇൻഫർമേഷൻ ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്സ് സെക്ടർ പ്രതിനിധീകരിക്കുന്ന നീതിന്യായ മന്ത്രാലയം ടെക്സ്റ്റ് മെസേജിംഗ് സേവനത്തിലേക്ക് വരിക്കാരാകുന്നതിനും, മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനും, 'കുവൈറ്റ് മൊബൈൽ ഐഡി' ആപ്ലിക്കേഷനുമായി സംയോജിപ്പിച്ച് അപേക്ഷകന്റെ ഐഡന്റിറ്റി പരിശോധിക്കുന്നതിനും സേവനം ആരംഭിക്കുന്നുമെന്നും അധികൃതർ അറിയിച്ചു.  

Related News