കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ വനിതാ ജീവനക്കാരി പീഡനം നേരിട്ടതായി പരാതി

  • 29/11/2020


കുവൈറ്റ് സിറ്റി;   വിദ്യാഭ്യാസ മന്ത്രാലയത്തിലെ  ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഒരു കേസ് നേരിട്ട് വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബിക്ക് കൈമാറി.  തന്റെ മേഖലയിൽ ജോലി ചെയ്യുന്ന ഒരു  വനിത ജീവനക്കാരിയെ ഒരു ഉദ്യോ​ഗസ്ഥൻ ഉപദ്രവിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ടുളള കേസാണ് വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് കൈമാറിയിത്.

ജീവനക്കാരിയെ മറ്റൊരു വകുപ്പിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പീഡനം നേരിട്ടതെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ മന്ത്രിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുളള അന്വേഷണത്തിനായി മന്ത്രി സിവിൽ സർവീസ് കമ്മീഷനെ ചുമതലപ്പെടുത്തി. പരാതിയുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളിൽ നിന്ന് വിവരങ്ങൾ‌ തേടാൻ മന്ത്രി ആവശ്യപ്പെട്ടു. 

Related News