കനത്ത മഴയിൽ കുവൈറ്റിലെ ​ജഹ്‌റ ഇന്‍ഡസ്ട്രിയല്‍ ഏരിയ മുങ്ങിപ്പോയെന്ന വാർത്ത വ്യാജം

  • 29/11/2020

കനത്തമഴയെ തുടർന്ന് ജഹ്‌റ ഇന്‍ഡസ്ട്രിയല്‍ ഏരിയയും സിസ്ത് റിങും മുങ്ങിപ്പോയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിൽ  പ്രചരിക്കുന്ന വീഡിയോ വ്യാജം. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷന്‍സ് & മീഡിയ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഇക്കാര്യം അറിയിച്ചത്.  നിലവിൽ  സാമൂഹിക മാധ്യമങ്ങളിൽ  പ്രചരിക്കുന്ന വീഡിയോ 2018ലേതാണെന്നും,  ഇന്നലെ പെയ്ത മഴയെ തുടർന്ന് ഉളളതല്ലെന്നും, ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിമയ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. 

Related News