കുവൈറ്റിലെ വഫ്രയിൽ മാലിന്യം കുന്നുകൂടുന്നു; കുവൈറ്റ് മുനിസിപ്പാലിറ്റി കണ്ണടയ്ക്കുന്നുവെന്ന് ആരോപണം

  • 29/11/2020


കുവൈറ്റ് സിറ്റി;   വഫ്രയിലെ റോഡുകളുടെ ഇരുവശവും മാലിന്യങ്ങൾ കുന്നുകൂടുന്നതായി റിപ്പോർട്ട്.  പഴയ വാഹാനങ്ങളുടെ ടയറുകൾ, ചത്ത മൃഗങ്ങൾ, പഴകിയ വസത്രങ്ങൾ, വേസ്റ്റ് കവറുകൾ എന്നിങ്ങനെ റോഡിന്റെ ഇരുവശങ്ങളിലും മാലിന്യക്കൂമ്പാരങ്ങൾ ഉണ്ടാകുന്നുവെന്നാണ് ആരോപണം.  അതേസമയം, നിയമം ലംഘിച്ച് ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാതെ കുവൈറ്റ് മുനിസിപ്പാലിറ്റി കണ്ണടയ്ക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. . ഒരു കാലത്ത് കുവൈത്തിന്റെ പച്ചപ്പ് നിറഞ്ഞ പ്രധാന കൃഷിയിടങ്ങളായിരുന്ന ഏരിയയിലാണ് ഇപ്പോൾ മാലിന്യം കുന്നുകൂടുന്നത്.  പരിസ്ഥിതി പബ്ലിക് അതോറിറ്റിയും ഇത്തരം പരിസ്ഥിതി നിയമം ലംഘിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം നിയമ ലംഘകർക്കെതിരെ മുനിസ്സിപ്പാലിറ്റിയും, പരിസ്ഥിതി അതോറിറ്റിയും കർശന നിയമ നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം ഇനിയും മാലിന്യങ്ങൾ കുന്നുകൂടുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

Related News