രാജ്യത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

  • 18/03/2020

ബെംഗളൂരു: രാജ്യത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തെലങ്കാനയിൽ ഒരാൾക്കും ബെംഗളൂരുവിൽ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 16 സംസ്ഥാനങ്ങളിലായി 150 പേർക്ക് ഇതോടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 125 പേർ സ്വദേശികളും 25 പേർ വിദേശികളുമാണ്.

തെലങ്കാനയിൽ ബ്രിട്ടനിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഹൈദരാബാദിലാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ആറായി. ബെംഗളൂരുവിൽ അമേരിക്കയിൽ നിന്നെത്തിയ 56 കാരനും സ്പെയിനിൽ നിന്നെത്തിയ 25 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരുവിൽ മാത്രം പത്ത് പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

Related News