കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഴ്‌സണല്‍-ട്രെയിനിങ്ങ് വകുപ്പ്, പൊതുപ്രശ്‌നപരിഹാരവകുപ്പ്, പെന്‍ഷന്‍-പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ വകുപ്പ്, തുടങ്ങിയവ സ്വീകരിച്ചിട്ടുളള കര്‍മ്മ പരിപാടികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുളള കേന്ദ്രസഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിലയിരുത്തി.
രാജ്യത്തെ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ പഴ്‌സണല്‍-ട്രെയിനിങ്ങ് വകുപ്പ് സ്വീകരിച്ച നടപടികളും ലോക് ഡൗണ്‍ പിന്‍വലിച്ച ശേഷം സ്വീകരിക്കാന്‍ പോകുന്ന നടപടികളും കേന്ദ്രമന്ത്രി അവലോകനം ചെയ്തു. ഗൃഹ കല്യാണ്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ മുഖാവരണം ഉല്‍പാദിപ്പിച്ചു വരുന്നുണ്ട്. പഴ്‌സണല്-ട്രെയിനിങ്ങ് വകുപ്പിലെ ഓരോ സെക്ഷനും ജോലിയുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുകയും അതനുസരിച്ച് വീടുകളിലിരുന്നു ചെയ്യാന്‍ കഴിയുന്ന ജോലികള്‍ അത്തരത്തില്‍ പുന:ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര് (എ.എസ് / ജെ.എസ്) ജോലിയുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനായി ഏകീകൃത ഓണ്‍ലൈന്‍ പരിശീലന സംവിധാനം (ഇന്റഗ്രേറ്റഡ് ഗവണ്‍മെന്റ് ഓണ്‍-ലൈന്‍ ട്രെയിനിംഗ്പ്ലാറ്റ്‌ഫോം) തയ്യാറാക്കിയിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുജന പരാതികള്‍ സ്വീകരിക്കാനായി ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നാഷണല്‍ മോണിറ്ററിങ്ങ് ഡാഷ്‌ബോര്‍ഡ് (https://darpg.gov.in) പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തിങ്കാള്ച വരെ പോര്‍ട്ടലില്‍ 10,659 പരാതികള്‍ ലഭിച്ചിട്ടുണ്ട്.
പരാതികള്‍ മൂന്ന് ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങള്‍ക്കും/വകുപ്പുകള്‍ക്കും സംസ്ഥാനസര്‍ക്കാറുകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളും അവശ്യവസ്തുക്കളുടെ ലഭ്യതയും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശമുണ്ട്.
പരാതിപരിഹാരം സബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മന്തിതല ഉന്നത സമിതിക്കും, ബന്ധപ്പെട്ട മറ്റ് മൂന്ന് ഉന്നതതല ഉദ്യോഗസ്ഥ സമിതികള്ക്കും മുമ്പാകെ പൊതുജനപരാതി- ഭരണപരിഷ്‌കാര വകുപ്പ് പ്രതിദിനം സമര്‍പ്പിക്കുന്നുണ്ട്.
പെന്‍ഷന്‍ വകുപ്പ് പൂര്‍ണമായും വിപിഎന്‍ മുഖേന ഇ-ഓഫീസ് സംവിധാനമായി പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി ജിതേന്ദ്ര സിംഗിനെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഫയല്‍ കൈമാറ്റവും ഇ-ഓഫീസ് മുഖേനയാണ്. കോവിഡ് -19 മഹാവ്യാധി സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് വ്യക്തമാക്കുന്ന നാല് ലക്ഷത്തോളം എസ്എംഎസുകള്‍ പെന്‍ഷന്‍കാര്‍ക്ക് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് അയച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള 100 പെന്‍ഷന്‍കാര്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ടെലി കണ്‍സള്‍ട്ടേഷന്‍ പ്രോഗ്രാമും വകുപ്പ് സംഘടിപ്പിച്ചു. പെന്‍ഷന്‍കാരുടെ ശാരീരികവും മാനസികവുമായ ക്ഷമത ഉറപ്പുവരുത്താന്‍ ലോക്ക്-ഡൗണ്‍ കാലയളവിനുശേഷവും ഇത്തരം പരിപാടികൾ ആവര്‍ത്തിക്കും.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ കരുതല്‍നിധിയിലേക്ക് (PM CARES) പഴ്‌സണല്‍-ട്രെയിനിങ്ങ് വകുപ്പ്, പൊതുപ്രശ്‌നപരിഹാരവകുപ്പ്, പെന്‍ഷന്‍-പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ വകുപ്പ് തുടങ്ങിയവയിലെ എല്ലാ ഉദ്യോഗസ്ഥരും ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യും. സിവില്‍ സര്‍വീസസ് ഓഫീസേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും (സി.എസ്.ഒ.ഐ) പ്രധാനമന്ത്രിയുടെ കരുതല്‍നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?