ന്യൂഡൽഹി : കേന്ദ്ര പെൻഷൻ, പെൻഷൻകാരുടെ ക്ഷേമ വകുപ്പ് (DoPPW) കോവിഡ് 19 സംബന്ധിച്ച് അവബോധം നൽകാനായി ഇന്ന് വെബ് സെമിനാർ (വെബിനാർ) സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുളള കേന്ദ്ര പഴ്‌സണല്‍-പബ്ലിക് ഗ്രീവാന്‍സസ്-പെന്‍ഷന്‍സ് വകുപ്പ് സഹ മന്ത്രി ഡോ : ജിതേന്ദ്ര സിംഗ് വെബ്ബിനാറിന് നേതൃത്വം നൽകി. രാജ്യത്തെ 22 നഗരങ്ങളിൽ നിന്നായി നൂറോളം പെൻഷൻകാർ AIIMS ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ, AIIMS ഗെറിയാട്രിക് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ പ്രസൂൺ ചാറ്റർജി എന്നിവരുമായി വെബ്ബിനാറിൽ സംവദിച്ചു. കൊറോണ വൈറസിന്റെ വ്യാപനം, നിലവിലെ ആരോഗ്യ സ്ഥിതി, കരുതൽ നടപടികൾ സ്വീകരിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങൾ, പ്രതിവിധികൾ എന്നിവ സംബന്ധിച്ച് വിദഗ്ധർ വിശദീകരിച്ചു.
ചോദ്യോത്തര സെഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെൻഷൻകാർ പങ്കു വെച്ച ആശങ്കകൾക്ക് ഡോ രൺദീപ് ഗുലേറിയ, ഡോ പ്രസൂൺ ചാറ്റർജി എന്നിവർ മറുപടിനല്കി.
പ്രായമേറിയ തലമുറയിൽ മരണനിരക്കും പ്രായം കുറഞ്ഞവരിൽ രോഗാതുരതയും കൂടുതലാണെന്നു പെൻഷൻകാരെ അഭിസംബോധന ചെയ്യവേ ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. എന്നാൽ ദുർബലമായ പ്രതിരോധ വ്യവസ്ഥ മൂലം പ്രായമായവർക്ക് കോവിഡ് 19 പിടിപെടാൻ സാധ്യത കൂടുതലാണ്. അതിനാൽ ഈ മഹാമാരിയെ നേരിടാൻ നല്ല ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് 19 സംബന്ധിച്ച് ആധികാരിക വിവരങ്ങൾ നൽകുന്ന ആരോഗ്യ സേതു ആപ് ഡൗൺലോഡ്ചെയ്യാനും കോവിഡ് 19 ബാധിച്ച ഒരാളുമായി സമ്പർക്കത്തിൽ വന്നാൽ കൃത്യമായി വിവരം അറിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷക്കും അവശ്യ സാധനങ്ങളുടെ മുടക്കില്ലാതെ വിതരണത്തിനുമായി ഇന്ത്യ ഗവൺമെന്റ് എല്ലാ നടപടികളും സ്വീകരിക്കുന്നതായും ഡോ ജിതേന്ദ്ര സിംഗ് പെന്ഷന്കാർക് ഉറപ്പു നൽകി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?