ലോക്ക് ഡൗൺ നീളുമോ? പ്രധാന മന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും

  • 11/04/2020

ന്യൂ ഡൽഹി: രാജ്യത്തെ ലോക്ക് ഡൗൺ അവസാനിക്കാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ പ്രധാന മന്ത്രി ഇന്ന് സംസ്ഥാന മുഖ്യ മന്ത്രിമാരുമായി ചർച്ച നടത്തും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് ചർച്ച. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ലോക്ക് ടൗൺ നീട്ടിയേക്കും എന്നാണു സൂചന.

ഭൂരിപക്ഷ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്നും നിയന്ത്രണങ്ങൾ ഉടൻ അവസാനിപ്പിക്കരുതെന്നുമാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന് കർശന നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നും ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്നാണ് നേരത്തെ രാഷ്ട്രീയ കക്ഷി നേതാക്കളുമായി പ്രധാന മന്ത്രി നടത്തിയ ചർച്ചയിൽ പറഞ്ഞത്.

പഞ്ചാബ്, ഒഡീഷ പോലുള്ള സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ഇതിനോടകം ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. കേരളത്തിലെ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ഘട്ടം ഘട്ടമായി മാത്രമേ ലോക്ക് ഡൗൺ പിൻവാലിക്കുകയുള്ളൂ.

മുഖ്യ മന്ത്രിമാരുമായി ഇന്ന് നടക്കുന്ന ചർച്ചക്ക് ശേഷം വരും ദിവസങ്ങളിൽ പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന എന്ന് പ്രതീക്ഷിക്കുന്നു.

Related News