കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കെ.വി.എസ്., എന്‍.വി.എസ്., സി.ബി.എസ്.ഇ., എന്‍.സി.ആര്‍.ടി.ഇ. എന്നിവയുടെ സഹായത്തോടെ സ്‌കൈപ്പ് വഴി തത്സമയ സെഷനുകളുടെ സംപ്രേഷണം നടത്തുന്നതിനുള്ള എന്‍.ഐ.ഒ.എസിന്റെ നൂതനാശയം
കോവിഡ്-19നെത്തുടര്‍ന്ന് ഉടലെടുത്ത വെല്ലുവിളി നിറഞ്ഞ സാഹചര്യം ഒരുതരത്തിലും പഠിതാക്കളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കാന്‍ മാനവവിഭവശേഷി വികസന മന്ത്രാലയം പുതിയതും സവിശേഷമായതും നൂതനാശയപരവുമായ നിരവധി പ്രോല്‍സാഹക നപടികള്‍ സ്വീകരിച്ചു.മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാര്യക്ഷമമായ സ്‌കൂള്‍ വിദ്യാഭ്യാസം വീടുകളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് എന്‍.ഐ.ഒ.എസ്. പ്രത്യേകമായ ഒരു പുതിയ രീതിക്ക് തുടക്കം കുറിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഒന്‍പതാം ക്ലാസ് മുതല്‍ 12 വരെയുള്ള വിവിധ വിഷയങ്ങളുടെ ഉള്ളടക്കം മാനവവിഭവശേഷി വികസനമന്ത്രാലത്തിന്റെ 'സ്വയം' എം.ഒ.സി.സി. പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്വയംപഠന സാമഗ്രികള്‍ക്കൊപ്പം വീഡിയോ ലക്ചറുകളും സ്വയംവിലയിരുത്തുന്നതിനുള്ള സൗകര്യവും 'സ്വയം' പോര്‍ട്ടല്‍ ലഭ്യമാക്കുന്നുണ്ട്. പഠിതാക്കളുടെ ചോദ്യങ്ങളും സംശയങ്ങളും ചര്‍ച്ചാവേദിയിലൂടെ പരിഹരിക്കപ്പെടുന്നുമുണ്ട്.അതിനുപുറമെ തങ്ങളുടെ അദ്ധ്യാപകരും വിഷയനിപുണരുമായി ആശയവിനിമയം നടത്തുന്നതിനുള്ള തത്സമയ സെസഷനുകള്‍ ഉള്‍പ്പെടെ ഈ വിഡിയോ ലക്ചറുകള്‍ ഇന്റര്‍നെറ്റ് ലഭ്യത അധികമില്ലാത്തവര്‍ക്ക് വേണ്ടി മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ സ്വയംപ്രഭ ടി.വി. ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്.ജെ.ഇ.ഇ.ക്കും എന്‍.ഇ.ഇ.ടിക്കും തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരിക്കുമ്പോഴും ഈ മുന്‍കരുതലുകളിലൂടെ ഗുണമുണ്ടാകും.കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കെ.വി.എസ.്, എന്‍.വി.എസ്., സി.ബി.എസ്.ഇ., എന്‍.സി.ഇ.ആര്‍.ടി. എന്നിവയുടെ സംയുക്ത സഹകരണത്തിലൂടെ സ്‌കൈപിലൂടെ എന്‍.ഐ.ഒ.എസിന്റെ സ്വയംപ്രഭ ഡി.ടി.എച്ച് ചാനല്‍ പാണിനി (#27), ചാനല്‍ ശ്രദ്ധ (#28)എന്നിവകളിലൂടെയും എന്‍.സി.ഇ.ആര്‍.ടിയുടെ ചാനല്‍ കിഷോര്‍ മഞ്ച് (#31)വഴിയു സംപ്രേഷണം ചെയ്യുന്നതിനു മൂന്‍കൈയെടുത്തിട്ടുണ്ട്. വിഷയവിദഗ്ധര്‍ക്ക് ഇപ്പോള്‍ അവരുടെ വീടുകളിലിരുന്നുതന്നെ സ്‌കൈപിലൂടെ സ്വയംപ്രഭയ്ക്ക് വേണ്ടി തത്സമയം ബന്ധപ്പെടാനും കഴിയും.പഠിതാക്കള്‍ക്ക് ഈ ഡി.ടി.എച്ച.് ചാനലുകളിലെയും എന്‍.ഐ.ഒ.എസിലെയും നാലു വ്യത്യസ്ത വിഷയ വിദഗ്ധരോടൊപ്പം ഓരോന്നിനും ഒന്നരമണിക്കൂര്‍ വീതമുള്ള വിഭാഗങ്ങളായുള്ള പാഠാധിഷ്ഠിത പരിപാടികള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ആറു മണിക്കുര്‍ റെക്കാര്‍ഡ് ചെയ്ത സംപ്രേഷണവും അതിനെതുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണി മുതല്‍ രാത്രി ഏഴുവരെ ആറുമണിക്കൂര്‍ തത്സമയ സെഷനുകളും യൂട്യൂബിലൂടെ കാണാവുന്നതാണ്. തത്സമയ സെഷനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന നമ്പറുകളിലൂടെ നേരിട്ട് ടെലിഫോണിലൂടെയോ അല്ലെങ്കില്‍ തത്സമയ സംപ്രേഷണസമയത്ത് എന്‍.ഐ.ഒ.എസിന്റെ സ്റ്റുഡന്‍സ് പോര്‍ട്ടലിലൂടെയോ പഠിതാക്കള്‍ക്ക് വിഷയ വിദഗ്ധരോട് ചോദ്യങ്ങള്‍ ചോദിക്കാം.കേന്ദ്ര മാനവവിഭവശേഷ വികസന മന്ത്രി ശ്രീ രമേഷ് പൊഖ്രിയാലിന്റെയും കേന്ദ്ര വാര്‍ത്താവിതരണ പ്രേക്ഷപണമന്ത്രി ശ്രീ പ്രകാശ് ജാവ്ദേക്കറിന്റെയും അഭ്യര്‍ത്ഥനപ്രകാരം ടാറ്റാ സ്‌കൈ, എയര്‍ടെല്‍ ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും അവരുടെ ഡി.ടി.എച്ച.് പ്ലാറ്റ്ഫോമുകളിലൂടെ മൂന്ന് സ്വയംപ്രഭ ഡി.ടി.എച്ച് ചാനലുകള്‍ സംപ്രക്ഷേണം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഡി.ഡി.-ഡി.ടി.എച്ചിനും ജിയോ ടി.വി ആപ്പിനും പുറമെ ഇപ്പോള്‍ ഈ മൂന്ന് സ്വയംപ്രഭ ഡി.ടി.എച്ച്. ചാനലുകള്‍ എല്ലാ ഡി.ടി.എച്ച്. സര്‍വീസുകളിലും ലഭിക്കും. ഇവയെല്ലാം സൗജന്യ ചാനലുകളായതുകൊണ്ട് ഇപ്പോള്‍ തങ്ങളുടെ ഡി.ടി.എച്ച്. സേവനദാതാക്കളോട് ജനങ്ങള്‍ക്ക് അധിക ചെലവില്ലാതെ ഈ ചാനലുകള്‍ നല്‍കാന്‍ ആവശ്യപ്പെടാം. കോവിഡ്-19ന്റെ ദൗര്‍ഭാഗ്യകരമായ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ഈ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും പഠിതാക്കള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ തങ്ങളുടെ വിദ്യാഭ്യാസം തുടരാനാകും.വിവിധ ഡി.ടി.എച്ച്. സേവനദാതാക്കളുടെ ചാനല്‍ നമ്പരുകള്‍ താഴെ പറയുന്ന വിധത്തിലാണ്:
എയര്‍ടെലില്‍: ചാനല്‍ #437, ചാനല്‍ #438, ചാനല്‍ #439വിഎം. വിഡിയോകോണില്‍: ചാനല്‍ #475,ചാനല്‍ #476, ചാനല്‍ #477ടാറ്റാ സ്‌കൈയില്‍: ചാനല്‍ #756 സ്വയംപ്രഭ ഡി.ടി.എച്ച.് ചാനലുകള്‍ക്ക് വേണ്ടിയുള്ള പോപ്പ് അപ്പ് വിന്‍ഡോയാണിത്
ഡിഷ് ടി.വിയില്‍: ചാനല്‍ #946, ചാനല്‍ #947, ചാനല്‍ #949, ചാനല്‍ #950വീടുകളില്‍ ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തവര്‍ക്ക് പഠിക്കുന്നതിനുള്ള കാര്യക്ഷമമായ ഒരു ഉപകരണമാണ് സ്വയംപ്രഭ. ജി-സാറ്റ്-15 ഉപയോഗിച്ചുകൊണ്ട് ദിവസം 24 മണിക്കൂര്‍ എന്ന ക്രമത്തില്‍ ആഴ്ചയില്‍ ഏഴുദിവസവും ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസപരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിനു മാത്രമായുള്ള 32 ഡി.ടി.എച്ച്. ചാനലുകള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പാണ് സ്വയംപ്രഭ. എല്ലാ ദിവസവും കുറഞ്ഞപക്ഷം നാലു മണിക്കൂറെങ്കിലും പുതിയ ഉള്ളടക്കം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്ക് സൗകര്യമായ സമയം തെരഞ്ഞെടുക്കുന്നതിന് വേണ്ടി അത് ഒരുദിവസം അഞ്ചുതവണ വീണ്ടും സംപ്രേഷണം ചെയ്യുന്നുമുണ്ട്. ഗാന്ധിനഗറിലെ ബിസാഗില്‍ നിന്നാണ് ഈ ചാനലുകള്‍ അപ്ലിങ്ക് ചെയ്യുന്നത്. എന്‍.പി.ടി.ഇ.എല്‍., ഐ.ഐ.ടികള്‍, യു.ജി.സി., സി.ഇ.സി., ഇഗ്നോ, എന്‍.സി.ഇ.ആര്‍.ടി., എന്‍.ഐ.ഒ.എസ.് എന്നിവരാണ് ഇതിന് വേണ്ട ഉള്ളടക്കം ലഭ്യമാക്കുന്നത്. ഇന്‍ഫ്ലിബ്നെറ്റ് സെന്ററാണ് വെബ്പോര്‍ട്ടല്‍ പരിപാലിക്കുന്നത്. ഡി.ഡി.-ഡി.ടി.എച്ചിലും ജിയോ ടി.വി. മൊബൈല്‍ ആപ്പിലും ഈ 32 ചാനലുകളെല്ലാം ലഭിക്കും.താഴെപ്പറയുന്നതവയാണ് ഈ ഡി.ടി.എച്ച്. ചാനലുകളില്‍ ഉള്പ്പെടുന്നത്എ) ഉന്നത വിദ്യാഭ്യാസം: ആര്‍ട്സ്, സയന്‍സ്, കോമേഴ്സ്, പെര്‍ഫോമിംഗ് ആര്‍ട്സ്, സാമൂഹികശാസ്ത്രങ്ങള്‍, ഹ്യൂമാനിറ്റീസ്, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, നിയമം, വൈദ്യം, കൃഷിശാസ്ത്രം തുടങ്ങിയവപോലുള്ള വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബിരുദാനന്തര ബിരുദം, ബിരുദതതലത്തിലുള്ളവയുടെ കരിക്കുലാധിഷ്ഠിത കോഴ്സ്. എം.ഒ.ഒ.സി. കോഴ്സുകള്‍ നല്‍കുന്നതിന് വികസിപ്പിച്ച വേദിയായ 'സ്വയ'ത്തിലൂടെ എല്ലാ കോഴുസകള്‍ക്കും സര്‍ട്ടിഫിക്കറ്റിന് ലഭിക്കും.ബി) സ്‌കൂള്‍ വിദ്യാഭ്യാസം (9-12 തലം): വിഷയം നല്ലതുപോലെ മനസിലാക്കുന്നതിന് സഹായിക്കുന്നതിനായി ഇന്ത്യയിലെ കുട്ടികള്‍ക്ക് വേണ്ട പഠനസഹായികളും പരിശീലനത്തിന് വേണ്ട അദ്ധ്യപകരുടെ മോഡ്യൂളുകളും തയ്യാറാക്കുകയും ഒപ്പം പ്രൊഫഷണല്‍ ഡിഗ്രി പോഗ്രാമുകള്‍ക്ക് വേണ്ട മത്സരാധിഷ്ഠിതപരീക്ഷകള്‍ക്ക് തയാറാക്കുന്നതിന് അവരെ സഹായിക്കുകയും ചെയ്യുന്നു.സി) ആജീവനാന്തപഠിതാക്കളായ ഇന്ത്യയിലും പുറത്തുമുള്ള ഇന്ത്യന്‍പൗരന്‍മാര്‍ക്ക് കരിക്കുലാധിഷ്ഠിത കോഴ്സുകള്‍.ഡി) മത്സരാധിഷ്ഠിത പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ (11, 12 ക്ലാസുകളിലെ) തയാറെടുപ്പിനെ സഹായിക്കുക.ചാനല്‍ 01-10 വരെ പരിപാലിക്കുന്നത് സി.ഇ.യു.-യു.ജി.സി.ചാനല്‍ 11 മുതല്‍ 18 വരെ പരിപാലിക്കുന്നത് എന്‍.പി.ടി.ഇ.എല്‍.ചാനല്‍ 19 മുതല്‍ 22 വരെ ഹൈസ്‌കൂള്‍ വിദ്യാത്ഥിക്കള്‍ക്കുവേണ്ടി പരിപാലിക്കുന്നത് ഐ.ഐ.ടി. ഡല്‍ഹി, ഇതിനെ ഐ.ഐ.ടി. പല്‍ എന്ന് വിളിക്കുംചാനല് 23, 24, 25, 26 കൈകാര്യം ചെയ്യുന്നത് ഇഗ്നോ, ന്യൂഡല്‍ഹി.ചാനല്‍ 27, 28, 30 കൈകാര്യം ചെയ്യുന്നത് എന്‍.ഐ.ഒ.എസ.്, ന്യൂഡല്ഹിചാനല് 29 കൈകാര്യം ചെയ്യുന്നത യു.ജി.സി-ഇന്‍ഫിലിബ്നെറ്റ്, ഗാന്ധിനഗര്‍.ചാനല്‍ 31 കൈകാര്യം ചെയ്യുന്നത് എന്‍.സി.ഇ.ആര്‍.ടി.ചാനല്‍ 32 കൈകാര്യം ചെയ്യുന്നത് ഇഗ്നോയും എന്‍.ഐ.ഒ.എസും സംയുക്തമായി.സ്വയംപ്രഭ ചാനലുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?