ഇന്ത്യയിൽ കോവിഡ് രോഗികൾ 17296, മരണം 15000 കവിഞ്ഞു.

  • 26/06/2020

ന്യുഡൽഹി : രാജ്യത്ത് പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന. 24 മണിക്കൂറിനിടെ 17,296 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായിട്ടാണ് ഒരു ദിവസം ഇത്രയധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നലെ മാത്രം രാജ്യത്ത് 407 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,301 ആയി.ഇന്ത്യയിൽ ആകെ 4,90,401 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,89,463 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 285637 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

Related News