വന്ദേ മിഷൻ നാലാം ഘട്ടം ; പ്രവാസികൾക്കാശ്വാസമായി കുവൈറ്റിൽനിന്നും 41 ഫ്ലൈറ്റുകൾ.

  • 28/06/2020

ന്യൂഡൽഹി : വന്ദേ മിഷൻ നാലാം ഘട്ടം പ്രവാസികൾക്കാശ്വാസമായി കുവൈറ്റിൽനിന്നും 41 ഫ്ലൈറ്റുകൾ കൂടി ഉൾപ്പെടുത്തി ഫ്ലൈറ്റുകളുടെ എണ്ണം 347 ആയി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള വീമാനസർവീസുകളുടെ നാലാം ഘട്ട ഷെഡ്യൂള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെയാണ്. കേരളത്തിലേക്ക് 94 വിമാനങ്ങളാണ് നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നത് , അതിൽ കുവൈറ്റിൽ നിന്ന് വീമാനങ്ങൾ ഉണ്ടായിരുന്നില്ല. പുതിയ ലിസ്റ്റിൽ കുവൈറ്റിൽ നിന്ന് 41 വീമാനങ്ങൾകൂടി ഉൾപ്പെടുത്തി അതിൽ കേരളത്തിലേക്ക് 12 എണ്ണമാണുള്ളത്. കൊച്ചിയിലേക്ക് 7 എണ്ണവും , കണ്ണൂരിലേക്ക് 5 വീമാനങ്ങളുമാണുള്ളത് .

1050 ഫ്ലൈറ്റുകളാണ് ഈ ഘട്ടത്തിൽ പ്ലാൻ ചെയ്തിരിക്കുന്നതെന്നും അതിൽ 750 എണ്ണം പ്രൈവറ്റും ബാക്കി എയർ ഇന്ത്യയുമായിരിക്കുമെന്നും , കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത രാജ്യങ്ങളെ കേന്ദ്രീകരിച്ച് കൂടുതല്‍ സര്‍വീസ് നടത്താനാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ നേരത്തെ അറിയിച്ചിരുന്നു.

Related News