റെസ്റ്റോറന്റുകളിൽ ഞായറാഴ്ചമുതൽ 'ഡൈൻ ഇൻ' റിസർവേഷൻ, രാത്രി എട്ടുമുതൽ ടേക്ക് എവേ, ഡെലിവറി മാത്രം.

  • 20/05/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ റെസ്‌റ്റോറന്റുകളുടെ  പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആരോഗ്യസമിതി അംഗീകരിച്ച നടപടിക്രമങ്ങള്‍ ഞായറാഴ്ച്ച, മെയ് 23 മുതൽ പ്രാപല്യത്തിൽ വരും, ഇത് സംബന്ധിച്ച റെസ്റ്റോറന്റുകളും കഫേകളും നടപ്പിലാക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ മുൻസിപ്പൽ ഡയരക്റ്റർ അഹമ്മദ്‌ അൽ മഫൂഹി ഇന്ന് പുറത്തിറക്കി.

ഉപഭോക്താക്കൾക്ക്‌ രാവിലെ 5 മണി മുതൽ രാത്രി 8 മണി വരെ മാത്രമാണു റെസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുകയുള്ളൂ, രാത്രി എട്ടുമുതൽ ടേക്ക് എവേ, ഡെലിവറി മാത്രം അനുവദിക്കൂ.
  
തിരക്ക് കുറക്കുന്നതിനു  ഉപഭോക്താക്കൾ മുൻ കൂർ അപ്പോയിന്റ്‌മെന്റ് വഴി ടേബിളുകൾ ബുക്ക്‌ ചെയ്യണം, പേപ്പര്‍ കറന്‍സികളുടെ ഉപയോഗം കുറയ്ക്കാന്‍ ഇലക്ട്രോണിക് പേയ്‌മെന്റ് രീതികള്‍ പരമാവധി ഉപയോഗിക്കണം. ജോലിക്ക് പോകുന്നതിന് മുമ്പ് തൊഴിലാളികള്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിന് വിധേയരാകണം. ജോലിസ്ഥലത്തും നിരീക്ഷണം തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.

ഉപഭോക്താക്കളുടെ ശരീര താപനില പരിശോധന സംവിധാനം ഉണ്ടായിരിക്കണം,  ഇരിപ്പിടങ്ങള്‍ തമ്മില്‍ രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. വസ്തുക്കള്‍ അണുവിമുക്തമാക്കണം. 

Related News