കുവൈത്ത് വിമാനത്താവളത്തില്‍ കൂടുതല്‍ ഇളവുകള്‍; ആകര്‍ഷകമായ ഓഫറുകളുമായി ടൂറിസം ഓഫീസുകള്‍.

  • 21/05/2021

കുവൈത്ത് സിറ്റി: സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ശനിയാഴ്ച മുതല്‍ മുതല്‍ പ്രതിദിനം 5,000 യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാവുന്ന തരത്തില്‍ പ്രവർത്തന ശേഷി വർദ്ധിപ്പിക്കും. 

കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ വേനല്‍ക്കാലത്തേക്ക് ടൂറിസം ഓഫീസുകള്‍ ആകര്‍ഷകമായ ഓഫറുകളാണ് മുന്നോട്ട് വയ്ക്കുന്നത്. ബോസ്നിയ, തുർക്കി, അസർബൈജാൻ, ജോർജിയ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ ഓഫറുകൾ കുവൈത്തിലെ ട്രാവൽ ഓഫീസുകൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. 

ഇതുകൂടാതെ, പല ട്രാവൽ ഏജൻസികളും ആഴ്ചയില്‍ അഞ്ച്  ദിനാര്‍ കവിയാതെയുള്ള ട്രാവൽ ഇൻഷുറൻസ് പോലുള്ള പ്രത്യേക ചെലവുകൾ വഹിക്കുന്നുണ്ട്. 

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനുള്ള തീരുമാനം ടൂറിസം മേഖലയെ  പുനരുജ്ജീവിപ്പിക്കുമെന്ന് ടൂറിസം, ട്രാവൽ ഓഫീസ് ഉടമകള്‍ പ്രതികരിച്ചു. മഹാമാരി മൂലം കഴിഞ്ഞ വര്‍ഷമാകെ നഷ്ടപ്പെട്ടതിനാല്‍ ടൂറിസം മേഖലയില്‍ വലിയൊരു കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related News