2020ല്‍ കുവൈത്തിന്‍റെ എണ്ണ വരുമാനം 42.5 ശതമാനം ഇടിഞ്ഞു.

  • 21/05/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്തിന്‍റെ എണ്ണയിലൂടെയുള്ള വരുമാനം ഏകദേശം 42.5 ശതമാനം ഇടിഞ്ഞതായി കണക്കുകള്‍. 2010ല്‍ 19.3 ബില്യണ്‍ കുവൈത്തി ദിനാര്‍ ആയിരുന്നു വരുമാനമെങ്കില്‍ 2020ല്‍ അത് 11.08 ബില്യണ്‍ കുവൈത്തി ദിനാര്‍ മാത്രമാണ്. 

2010ലെ  കണക്ക് പ്രകാരം 2,312 മില്യണ്‍ ബാരല്‍ എണ്ണയാണ് കുവൈത്ത് പ്രതിദിനം ഉത്പാദിപ്പിച്ചിരുന്നത്. ആ വര്‍ഷം ബാരലിന് 76.27 ഡോളറാണ് ശരാശരി വില ലഭിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം പ്രതിദിനം 2439 മില്യണ്‍ ബാരല്‍ ഉത്പാദിപ്പിച്ചപ്പോള്‍ വില ബാരലിന് 41.51 ഡോളര്‍ മാത്രമായി. 

സര്‍വ്വേ പ്രകാരം 2021ലാണ് കുവൈത്തിന് എണ്ണ വിലയിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. അന്ന് 106.1 ഡോളറാണ് ബാരലിന് ലഭിച്ചത്. 2016ലാണ് ഏറ്റവും കുറഞ്ഞ വില ലഭിച്ചത്. 39.44 ഡോളറാണ് ബാരലിന് ആ വര്‍ഷം ലഭിച്ചത്.

Related News