റമദാൻ മാസത്തിൽ 1,988,000 കുവൈറ്റ് ദിനാര്‍ വിതരണം ചെയ്തതായി സക്കാത്ത് ഹൗസുകള്‍.

  • 21/05/2021

കുവൈത്ത് സിറ്റി: കൊവിഡ് സാഹചര്യങ്ങള്‍ക്കിടയിലും  വിശുദ്ധ മാസത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ സഹായങ്ങള്‍ നല്‍കി സക്കാത്ത് ഹൗസുകള്‍. രാജ്യവ്യാപകമായി 5945 കുടുംബങ്ങള്‍ക്കായി  1,988,000 കുവൈത്തി ദിനാര്‍ നല്‍കിയെന്ന് സക്കാത്ത് ഹൗസിന്‍റെ ഔദ്യോഗിക വക്താവ് ഹമദ് അല്‍ മാരി പറഞ്ഞു. 

വിധവകള്‍ക്കും വിവാഹമോചനം കഴിഞ്ഞവര്‍ക്കുമുള്ള മാസ സഹായം, സാമ്പത്തിക നിലയില്‍ പിന്നിലുള്ളവര്‍ക്ക് മൂന്നോ നാലോ മാസം കൂടുമ്പോള്‍ നല്‍കുന്ന സഹായം, ചികിത്സ, നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ക്കായി നല്‍കുന്ന വായ്പകള്‍ അടക്കമാണ് ഇത്രയും തുക നല്‍കിയിട്ടുള്ളത്. 

കൊവി‍ഡ് മൂലമുള്ള അസാധാരണ സ്ഥിതി മൂലം രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ള പള്ളികളും മറ്റും ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചിരുന്നു. പകരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ നല്‍കി. ഇങ്ങനെ 12,262 കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിച്ചത്.

Related News