കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്‌സിനുകളുടെ വിവരങ്ങൾ പുറത്തുവിട്ട് DGCA.

  • 21/05/2021

കുവൈത്ത് സിറ്റി: വാക്സിൻ സ്വീകരിക്കാത്ത പൗരന്മാർക്ക് രാജ്യം വിട്ടു പോകുന്നതിൽ വിലക്ക്. പൗരന്മാരെ കൂടാതെ അവരുടെ അടുത്ത ബന്ധുക്കൾ ( ഭർത്താവ്, ഭാര്യ, കുട്ടികൾ) എന്നിവർക്കും വിലക്ക് ബാധകമാണ്. 

വാക്സിൻ സ്വീകരിക്കാത്ത യാത്ര അനുവദിക്കുക ഇവർക്ക് മാത്രം:

1.  ആരോഗ്യ കാരണങ്ങൾ കൊണ്ട് വാക്സിൻ സ്വീകരിക്കാൻ സാധിക്കില്ലെന്ന ആരോഗ്യ മന്ത്രാലയത്തിൻ്റെ സർട്ടിഫിക്കേറ്റുള്ളവർ.

2. ആരോഗ്യ മന്ത്രാലയത്തിൻ്റെ സർട്ടിഫിക്കേറ്റുള്ള ഗർഭിണികൾ.

3. വാക്സിനേഷൻ്റെ പ്രായപരിധിയിൽ ഉൾപ്പെടാത്തവർ.

4. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ  ഒരു ഡോസ് എങ്കിലും നിർബന്ധമായി സ്വീകരിക്കണം. അതിൻ്റെയും വിദേശത്ത് പഠിക്കുന്നതിൻ്റെയും രേഖ ഹാജരാക്കണം.

5. അംഗീകൃത നയതന്ത്ര ദൗത്യമുള്ളവർ.

കുവൈത്ത് മൊസാഫർ ആപ്പിലോ വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്യാതെ രാജ്യത്ത് നിന്ന് പോകാനോ വരാനോ അനുമതിയില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ പ്രവാസികളെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. ഫൈസർ, ഓക്സ്ഫഡ്, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്കാണ് കുവൈത്ത് അംഗീകാരം നൽകിയിട്ടുള്ളത്.

Related News