കഫേ - ഷീഷ പ്രവർത്തനാനുമതി നൽകണം; ഉടമകൾ ആരോഗ്യമന്ത്രാലയത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

  • 21/05/2021

കുവൈറ്റ് സിറ്റി :  കോവിഡ് വ്യാപനത്തെത്തുടർന്ന്  മന്ത്രാലയ നിർദ്ദേശ പ്രകാരം  അടച്ചുപൂട്ടിയ കഫേ - ഷീഷ (ഹുക്ക ) സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ ആരോഗ്യമന്ത്രാലയത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. അടച്ചുപൂട്ടിയ 7,600 കഫേകൾ ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിൽ ഇന്നലെ നടത്തിയ പ്രതിഷേധത്തിൽ അവർ സ്ഥിരീകരിച്ചു. 13 മാസത്തിനുള്ളിൽ നഷ്ടവും നാശനഷ്ടവും ഒരു ബില്ല്യൺ കവിഞ്ഞതായി ചൂണ്ടിക്കാട്ടി, കടങ്ങളും വാടകയും സംബന്ധിച്ച് തങ്ങൾ കേസുകൾ നേരിടുന്നുണ്ടെന്നും ആരോഗ്യ നിർദ്ദേശങ്ങൾ അനുസരിച്ച് തങ്ങളുടെ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ഇവർ ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.  

Related News