കുവൈത്ത് എംബസിയില്‍ ആയുഷ് ഇന്‍ഫര്‍മേഷന്‍ സെല്‍ ഉദ്ഘാടനം ചെയ്തു

  • 22/05/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ആയുഷ് ഇന്‍ഫര്‍മേഷന്‍ സെല്‍ ഉദ്ഘാടനം ചെയ്തു. ആ​യു​ഷ്​ സെ​ക്ര​ട്ട​റി  രാ​ജേ​ഷ്​ കൊ​ട്ടേച്ച ഓൺ​ലൈ​നാ​യാണ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചത്. കൊവി‍ഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യയെ സഹായിക്കുന്ന കുവൈത്തിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

കൂടാതെ, ലോകമാകെയും കുവൈത്തിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞന്മാര്‍, നേഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും അദ്ദേഹം നന്ദി അര്‍പ്പിച്ചു. ഇതുകൂടാതെ, അ​ന്താ​രാ​ഷ്​​ട്ര യോ​ഗ ദി​നാഘോഷത്തിന്‍റെ ക​ർ​ട്ട​ൻ റൈ​സ​ർ കൂ​ടി ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. 

ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആണ് സ്വാഗതം ആശംസിച്ചത്. ചടങ്ങില്‍ പങ്കെടുത്ത ആയുഷ് സെക്രട്ടറി രാ​ജേ​ഷ്​ കൊ​ട്ടേച്ചയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഈ അസാധാരണ സമയത്ത് ഇന്ത്യയെ സഹായിച്ച കുവൈത്തിനും എല്ലാ അസോസിയേഷനുകളും സംഘടനകള്‍ക്കുമെല്ലാം അദ്ദേഹം നന്ദി അറിയിച്ചു.

Related News